തിരുവള്ളൂർ : തിരുവള്ളൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് കോട്ടപ്പള്ളിയിലെ കാണിക്കോളിൽ ശാന്ത ടീച്ചർ (67) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച രാത്രി ഏഴിന് വീട്ടുവളപ്പിൽ.


സിപിഐ എം കോട്ടപ്പള്ളി സൗത്ത് ബ്രാഞ്ചംഗം, വടകര സഹകരണ ആശുപത്രി ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. ജനാധിപത്യ മഹിളാ അസോസിയേഷൻ മുൻ വടകര ഏരിയ കമ്മിറ്റി അംഗമായിരുന്നു.
തിരുവള്ളൂർ ശാന്തി നികേതൻ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും പ്രധാനാധ്യാപികയായി വിരമിച്ചു. ഭർത്താവ്: പരേതനായ എ പി ചന്ദ്രൻ (റിട്ട. പഞ്ചായത്ത് സെക്രട്ടറി). അച്ഛൻ: പരേതനായ ടി എച്ച് പൊക്കൻ മാസ്റ്റർ.
അമ്മ: പരേതയായ നാരായണി. മക്കൾ: ശ്യാം ചന്ദ്ര ജിത്ത്, ശരത് ചന്ദ്ര ജിത്ത് (ഇരുവരും ദുബായ്). മരുമക്കൾ: ജസിത (കണ്ണൂർ ), അഖില (ഇരിട്ടി ) .
#Former #president #Tiruvallur #Panchayath #Shantha #Teacher #passed #away