വടകര : ഹൃദയാഘാതത്തെത്തുടർന്ന് തിരുവള്ളൂര്‍ സ്വദേശി ബഹ്‌റൈനിൽ അന്തരിച്ചു . കടവത്ത് മണ്ണില്‍ സത്യന്‍ (47) ആണ് മരിച്ചത്. റാസ്റുമാനിലെ താമസസ്ഥലത്ത് മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.


ഉറക്കത്തില്‍ ഹൃദയാഘാതം സംഭിവിച്ചതെന്ന് പ്രവാസി സുഹൃത്തുകള്‍ ട്രൂവിഷൻ ന്യൂസിനോട് പറഞ്ഞു.
മോർച്ചറിയിലുള്ള മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ നടന്നുവരുകയാണ് .
അച്ഛൻ ഗോവിന്ദൻ കടവത്ത് മണ്ണിൽ (പരേതന്‍ ), അമ്മ- നാരായണി.സഹോദരങ്ങൾ : ശാന്ത, സജീവൻ, പ്രേമൻ, രജിത. ഭാര്യ - സുനിത രണ്ട് ആൺമക്കൾ
#Sathyan #passed #away #Bahrain