മടപ്പള്ളിയില്‍ ഇനി വേര്‍തിരിവില്ല ; ആണ്‍കുട്ടികള്‍ക്കും പ്രവേശനം

മടപ്പള്ളിയില്‍ ഇനി വേര്‍തിരിവില്ല ; ആണ്‍കുട്ടികള്‍ക്കും പ്രവേശനം
Dec 3, 2021 07:36 PM | By Rijil

വടകര: മടപ്പള്ളി ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇനി ആണ്‍കുട്ടികള്‍ക്കും പ്രവേശനം. ഇതുസംബന്ധിച്ച ശുപാര്‍ശ അംഗീകരിച്ചതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അംഗീകരിച്ചു.

1920 ല്‍ സ്ഥാപിതമായ മടപ്പള്ളി ഗവണ്‍മെന്റ് ഫിഷറീസ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ എണ്ണക്കൂടുതല്‍ കാരണം മടപ്പള്ളി ഗവണ്‍മെന്റ് ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ ഫോര്‍ ബോയ്‌സ്, ഗവണ്‍മെന്റ് ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ ഫോര്‍ ഗേള്‍സ് എന്നിങ്ങനെ രണ്ടായി വിഭജിച്ചിരുന്നു. പിന്നീട് ഗവണ്‍മെന്റ് ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ ഫോര്‍ ബോയ്‌സ് ഗവണ്‍മെന്റ് വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ആയി മാറി.

ഗവണ്‍മെന്റ് ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ ഫോര്‍ ഗേള്‍സ് മടപ്പള്ളി ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ആയി മാറുകയും ചെയ്തു. ഈ സ്‌കൂളില്‍ ആണ് ഇപ്പോള്‍ ആണ്‍കുട്ടികള്‍ക്കും പ്രവേശനം അനുവദിക്കുന്നത്.

പി ടി എയും അധ്യാപകരും പിന്തുണച്ചതോടെയാണ് ഈ തീരുമാനം മന്ത്രിതലത്തില്‍ എത്തുന്നത്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം സ്‌കൂളുകള്‍ വേണോ എന്ന ചര്‍ച്ച സമൂഹത്തില്‍ ഉയര്‍ന്നു വരുന്ന ഘട്ടത്തിലാണ് ഗേള്‍സ് ഒണ്‍ലി സ്‌കൂളിനെ മിക്‌സ്ഡ് സ്‌കൂള്‍ ആക്കുന്നത്. സമൂഹത്തിന്റെ പുരോഗമനപരമായ മുന്നേറ്റങ്ങളെ പിന്തുണക്കേണ്ടത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കടമയാണെന്ന് മന്ത്രി വി ശിവന്‍കുട്ടി പ്രതികരിച്ചു. ലിംഗനീതിയും ലിംഗസമത്വവും ലിംഗാവബോധവും സംബന്ധിച്ചുള്ള പുരോഗമനപരമായ മുന്നേറ്റത്തിന്റെ മറ്റൊരു ചുവടുവെപ്പാണ് ഇതെന്നും മന്ത്രി വ്യക്തമാക്കി.

Boys now have access to Madappally Government Girls' Higher Secondary School.

Next TV

Related Stories
ക്ഷേമനിധി ആനുകൂല്യങ്ങള്‍ നല്‍കാത്തത് അനീതി - എച്ച്. എം. എസ്

Aug 8, 2022 09:16 PM

ക്ഷേമനിധി ആനുകൂല്യങ്ങള്‍ നല്‍കാത്തത് അനീതി - എച്ച്. എം. എസ്

ക്ഷേമനിധി ആനുകൂല്യങ്ങള്‍ നല്‍കാത്തത് അനീതി - എച്ച്. എം. എസ്...

Read More >>
കാൽ ലക്ഷം പിഴ; റോഡിൽ മാലിന്യം തള്ളൽ കർശന നടപടിയുമായ് ചോറോട് പഞ്ചായത്ത്

Aug 8, 2022 08:44 PM

കാൽ ലക്ഷം പിഴ; റോഡിൽ മാലിന്യം തള്ളൽ കർശന നടപടിയുമായ് ചോറോട് പഞ്ചായത്ത്

കാൽ ലക്ഷം പിഴ; റോഡിൽ മാലിന്യം തള്ളൽ കർശന നടപടിയുമായ് ചോറോട് പഞ്ചായത്ത്...

Read More >>
 ജനറൽ മെഡിസിൻ വിഭാഗം; ഡോ : ഇദ്രീസ്. വി ഓർക്കാട്ടേരി ആശയിൽ പരിശോധന നടത്തുന്നു

Aug 8, 2022 02:03 PM

ജനറൽ മെഡിസിൻ വിഭാഗം; ഡോ : ഇദ്രീസ്. വി ഓർക്കാട്ടേരി ആശയിൽ പരിശോധന നടത്തുന്നു

ജനറൽ മെഡിസിൻ വിഭാഗം ഡോ : ഇദ്രീസ്. വി (എം ബി ബി എസ്, എം ഡി - ജനറൽ മെഡിസിൻ) എല്ലാ ബുധനാഴ്ചയും 2 മണി മുതൽ 4 മണി വരെ ഓർക്കാട്ടേരി ആശയിൽ പരിശോധന...

Read More >>
ഫർണ്ണിച്ചർ മാൾ; അതിവിപുലമായ ശേഖരവുമായി വടകരയിലേക്ക് ആർട്ടിക്ക് വരുന്നു

Aug 8, 2022 01:33 PM

ഫർണ്ണിച്ചർ മാൾ; അതിവിപുലമായ ശേഖരവുമായി വടകരയിലേക്ക് ആർട്ടിക്ക് വരുന്നു

അനുദിനം നഗരവൽക്കരിക്കുന്ന വടകരയിൽ ഇനി ഒരു ഫർണ്ണിച്ചർ...

Read More >>
ജനറൽ സർജറി വിഭാഗം; ഡോ. അനുഷ്‌ നാഗോട് എം. ജെ ആശയിൽ പരിശോധന നടത്തുന്നു

Aug 8, 2022 01:16 PM

ജനറൽ സർജറി വിഭാഗം; ഡോ. അനുഷ്‌ നാഗോട് എം. ജെ ആശയിൽ പരിശോധന നടത്തുന്നു

എം. ജെ ആശയിൽ കരുതലിന്റെ ആതുരസേവനത്തിനായി ഡോ. അനുഷ്‌ നാഗോട് ( എംബിബിസ്, എം. എസ്. ജനറൽ സർജറി, ഡി എൻ ബി ജനറൽ ആൻഡ് ലാപറോസ്കോപിക് സർജൻ) പരിശോധന...

Read More >>
Top Stories