വടകര: (vatakara.truevisionnews.com)വടകര പഴയ ബസ് സ്റ്റാൻഡിലെ വൻ കുഴികൾ യാത്രക്കാർക്കും ബസ്സുകാർക്കും ഭീഷണി. സ്റ്റാൻഡിന്റെ മധ്യ ഭാഗത്തായാണ് രണ്ട് കുഴികളും രൂപപ്പെട്ടിരിക്കുന്നത്. പുറമെ ചെറിയ കുഴികളും വേറെയുമുണ്ട്. ആഴമുള്ള കുഴികളിൽ മഴ വെള്ളം കെട്ടിക്കിടക്കുകയാണ്.
നിലം മുഴുവൻ വെള്ളമുള്ളപ്പോൾ കുഴിയറിയാതെ അളുകൾവീഴുകയും ബസ് പോകുമ്പോൾ ചെളി തെറിക്കുന്ന പ്രശ്നവുമുണ്ട്. സ്റ്റാന്റിനോട് ചേർന്നുള്ള മുനിസിപ്പാലിറ്റിയുടെ ദ്വാരക ബിൽഡിങ്ങിലേക്കുള്ളവർ സ്റ്റാൻഡിലൂടെയാണ് പോകുന്നത് .


ഒരു വർഷം മുൻപാണ് റീ ടാറിങ് നടത്തിയത്.മഴയ്ക്ക് മുൻപ് പാച്ച് വർക് ചെയ്തിരുന്നെങ്കിൽ ഈ പ്രശ്നമുണ്ടാകുമായിരുന്നില്ല. ദിവസേന വിദ്യാർഥികളടക്കം ജോലിക്കു പോകുന്ന യാത്രക്കാറം ബുദ്ധിമുട്ടിലാണ്.
Huge potholes pose a danger at the old bus stand in Vadakara