വടകര: (vatakara.truevisionnews.com)കുട്ടികൾക്ക് ആശ്വാസമേകാൻ സൗഹൃദം ചാരിറ്റബിൾ ട്രസ്റ്റ് പാലയാട് നമ്പർ വൺ എൽപി സ്‌കൂളിൽ സൗജന്യ കൗൺസിലിംഗ് ക്യാമ്പ് സംഘടിപ്പിച്ചു.അവരുടെ മാനസിക വൈകല്യങ്ങളും പഠന വൈകല്യങ്ങളും തിരിച്ചറിയുന്നതിനായാണ് കൗൺസിലിംഗ് ക്യാമ്പ് നടത്തിയത്.
പ്രമുഖ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് പി.എം.ആതിരയുടെ നേതൃത്വത്തിൽ സൈക്കോളജിസ്റ്റുകളായ കാര്യ സന്തോഷ്, അനഘ രമേഷ്, ധനശ്രീ മോഹൻ, ജിൻസി സന്തോഷ്, കെ. കെ. ശ്രീഷ, എസ്.എം.സജ എന്നിവർ കുട്ടികൾക്ക് സ്ക്രീനിങ് ടെസ്റ്റ് നടത്തി. ക്യാമ്പ് കെ. പി കുഞ്ഞമ്മ ാട്ടി എംഎൽഎ ഉദ്ഘാടനം ചെയ്തു. മണിയൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ജയപ്രഭ അധ്യക്ഷത വഹിച്ചു.


ചടങ്ങിൽ ട്രസ്റ്റ് ചെയർമാനും സീനിയർ കൺസൾട്ടന്റ് സൈക്കോളജിസ്റ്റുമായ ഡോ: വി.പി.ഗിരീഷ് ബാബു മുഖ്യപ്രഭാഷണം നടത്തി. മണലിൽ മോഹനൻ, വാർഡ് മെമ്പർ എം.രമേശൻ, പി.ടി.എ പ്രസിഡന്റ് വജീഷ് കെ, വൈസ്പ്രസിഡന്റ് ഫൗസിയ സി.പി തുടങ്ങിയവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് സിന്ധു എം. കെ സ്വാഗതവും ശ്രീജേഷ് എം. എം നന്ദിയും പറഞ്ഞു.
Free counseling camp organized for children At Palayad LP School