വടകര: (vatakara.truevisionnews.com)എടോടിയിൽ മാവേലി സ്റ്റോർ അടച്ചു പൂട്ടിയ നടപടിക്കെതിരെ വടകര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. വർഷങ്ങളായി പ്രവർത്തിച്ച് വന്നിരുന്ന മാവേലി സ്റ്റോർ അടച്ചു പൂട്ടിയത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. പൂട്ടിയ മാവേലിസ്റ്റോറിനു മുന്നിൽ നടന്ന ധർണാ സമരം കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി കെ.പി കരുണൻ ഉദ്ഘാടനം ചെയ്തു.
ഈ അടുത്ത കാലത്ത് ഉദ്ഘാടനം ചെയ്ത മുനിസിപ്പൽ ഷോപ്പിംഗ് ക്ലോപ്ലക്‌സിൽ നിരവധി മുറികൾ കാലിയായി കിടക്കുന്ന സാഹചര്യത്തിൽ അതിലൊരു മുറി ഈ മാവേലി സ്റ്റോറിന് അനുവദിക്കണമെന്ന് ധർണ സമരം കെ.പി കരുണൻ ആവശ്യപ്പെട്ടു.


വടകര മണ്ഡലം പ്രസിഡന്റ് വി.കെ പ്രേമൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് സതീശൻ കുരിയാടി, ടി.വി സുധീർ കുമാർ, പി.എസ് രഞ്ജിത്ത് കുമാർ, നടക്കൽ വിശ്വൻ, എം.കെ രവീന്ദ്രൻ, കോറോത്ത് ബാബു, വേണുഗോപാൽ.എം, സഹീർ, സജിത്ത് മാരാർ, ഫൈസൽ തങ്ങൾ, കമറുദ്ധിൻ കുരിയാടി, കെ.പി ദിനേശൻ, കെ.വി രാജൻ, യാജീവ്.ജി എന്നിവർ സംസാരിച്ചു.
Protest dharna by Vadakara Mandal Congress Committee against the closure of Maveli store in Edodi