വടകര: ( vatakaranews.in ) വടകര തൈവളപ്പിൽ ശിവ ഭഗവതി ക്ഷേത്രത്തിൽ ആയില്യപൂജ്യയും കളമെഴുത്തും നാഗപാട്ടും സർപബലിയും നടന്നു. കഴിഞ്ഞവർഷം നടത്തിയ സ്വർണ്ണ പ്രശ്നത്തിൽ തെളിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
വടകര നഗരത്തിൽ ആദ്യമായാണ് ഒരു ക്ഷേത്രത്തിൽ കളമെഴുത്തും നാഗപാട്ടും നടക്കുന്നത്. ആയില്യപൂജ രാവിലെ ചേന്ദമംഗലം നാഥൻ നമ്പൂതിരി, തൃശ്ശൂർ പ്രകാശൻ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിലാണ് നടന്നത്. സന്ധ്യയോടെ പാലക്കാട് മണ്ണൂർ വടക്കുമ്പാട് ബാലകൃഷ്ണനും സംഘവും കളമെഴുത്തും നാഗപാട്ടും അവതരിപ്പിച്ചു.
ക്ഷേത്രം കാരണവർ വടക്കയിൽ കണാരൻ, കെ കെ ബാലൻ, ശ്രിധരൻ,കെ കെ രാജൻ,.കെ കെ ബാലകൃഷ്ണൻ, ഗോകുലൻ ടി, റിനീഷ്, ടി വി സുധീർ കുമാർ, കെ കെ. ഷാജി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
#Shiva #Bhagwati #Temple #Vadakara #Thaivalap #Ayilyaopooja #Kalamezhuth #Nagapaat #Sarpabali