#MLAKKRama | പണി പൂർത്തീകരിച്ച വട്ടപറമ്പത്ത് പാറേമ്മൽ റോഡ് എം.എൽ.എ കെ.കെ.രമ ഉദ്ഘാടനം നിർവ്വഹിച്ചു

#MLAKKRama | പണി പൂർത്തീകരിച്ച വട്ടപറമ്പത്ത് പാറേമ്മൽ റോഡ് എം.എൽ.എ കെ.കെ.രമ ഉദ്ഘാടനം നിർവ്വഹിച്ചു
Nov 21, 2023 02:32 PM | By MITHRA K P

അഴിയൂർ: (vatakaranews.in) അഴിയൂർ ഗ്രാമപഞ്ചായത്ത് വാർഡ് നാലിൽ കോട്ടാമലക്കുന്ന് ദേശവാസികളുടെ ഏറെ കാലത്തെ ചിരകാലഭിലാക്ഷമായ വട്ടപറമ്പത്ത് പാറേമ്മൽ റോഡിന് വേണ്ടി വാർഡ് മെമ്പറും പാഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ശശിധരൻ തോട്ടത്തിലിൻ്റെ പരിശ്രമഫലമായി വടകരയുടെ എം.എൽ.എ കെ.കെ.രമയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്നും 10 ലക്ഷം രൂപ വിനിയോഗിച്ച് കോൺഗ്രീറ്റ് റോഡ് പണി പൂർത്തികരിച്ചു.

ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മറുടെ അദ്ധ്യക്ഷതയിൽ വടകര എം.എൽ.എ കെ.കെ.രമ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. പ്രസ്തുത ചടങ്ങിൽ വാർഡ് മെമ്പർ ശശിധരൻ തോട്ടത്തിൽ സ്വാഗതം പറഞ്ഞു.

സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻമാരായ അനുഷ ആനന്ദ സദനം, അബ്ദുൾ റഹിം പുഴക്കൽ പറമ്പത്ത്, മൂന്നാം വാർഡ് മെമ്പർ ഫിറോസ് കാളാണ്ടി, ദേവദാസ് തോട്ടത്തിൽ, രവിന്ദ്രൻ പാറേമ്മൽ, സുരേഷ് ബാബു കോട്ടാമല എന്നിവർ സംസാരിച്ചു.

വാർഡ് വികസനസമിതി കൺവിനറും മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ അശോകൻ കുന്നുമ്മൽ നന്ദി രേഖപ്പെടുത്തി.

#MLAKKRama #inaugurated #completed #Vattaparampath #Paremmal #Road

Next TV

Related Stories
#RoyArakkal | ബാബരി മസ്‌ജിദ് തകർത്തവർ ഇന്ന് രാജ്യത്തെ തന്നെ നാശത്തിലേക്ക് നയിക്കുകയാണ്‌ - റോയി അറയ്ക്കൽ

Dec 6, 2023 11:38 PM

#RoyArakkal | ബാബരി മസ്‌ജിദ് തകർത്തവർ ഇന്ന് രാജ്യത്തെ തന്നെ നാശത്തിലേക്ക് നയിക്കുകയാണ്‌ - റോയി അറയ്ക്കൽ

ബാബരി അനീതിയുടെ 31 വർഷങ്ങൾ എന്ന മുദ്രാവാക്യം ഉയർത്തി വടകരയിൽ...

Read More >>
#orangesupershoppe | മെഗാഡ്രോ; ഷോപ്പിംങ്ങ് ഇനി ഓറഞ്ചിൽ തന്നെ

Dec 6, 2023 10:16 AM

#orangesupershoppe | മെഗാഡ്രോ; ഷോപ്പിംങ്ങ് ഇനി ഓറഞ്ചിൽ തന്നെ

മെഗാഡ്രോ; ഷോപ്പിംങ്ങ് ഇനി ഓറഞ്ചിൽ...

Read More >>
Top Stories

News Roundup