വടകര: (vatakaranews.in) മണിയൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ പാലയാട് പുഴത്തീരത്ത് മാലിന്യം വലിച്ചെറിയുന്ന സ്ഥലം സ്നേഹാരാമമാക്കി മാറ്റാനുള്ള പദ്ധതിയുടെ പ്രവർത്തി ഉദ്ഘാടനം വാർഡ് മെമ്പർ ശോഭന ടി.പി നിർവഹിച്ചു.


സ്കൂളിൽ വെച്ച് നടന്ന വോളണ്ടിയർമാരുടെ സഹവാസ ക്യാമ്പിന്റെ പ്രധാന ആകർഷണമായിരുന്നു സ്നേഹാരാമം പദ്ധതി. ക്യാമ്പിൽ പ്രകൃതി പഠന യാത്ര, ഫിലിം ഷോ, കലാപരിപാടികൾ എന്നിവയും ഉണ്ടായിരുന്നു.
പിടിഎ പ്രസിഡൻ്റ് സുനിൽ മുതുവന, പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ സുമിത്, പ്രിൻസിപ്പൽ കെ.വി അനിൽകുമാർ, പ്രോഗ്രാം ഓഫീസർ സബിത ബാലകൃഷ്ണൻ, അധ്യാപകരായ അബ്ദുൽ സമദ് കെ.സി, രജീഷ് സി.എം, പ്രശാന്ത് പി, ജിഷ കെ, കീർത്തന, ബേബി ജോൾസ്‌ന, സിനി കെ.പി എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
#NSS #Sneharam #garbage #dumping #site #banks #Palayad #river #turned