#Sargalaya | നാളെ മുതൽ; സർഗാലയ അന്താരാഷ്ട്ര കലാ കരകൗശല മേളയ്ക്ക് തുടക്കം

#Sargalaya | നാളെ മുതൽ; സർഗാലയ അന്താരാഷ്ട്ര കലാ കരകൗശല മേളയ്ക്ക് തുടക്കം
Dec 21, 2023 11:28 AM | By MITHRA K P

വടകര: (vatakaranews.in) സർഗാലയ അന്താരാഷ്ട്ര കലാ കരകൗശല മേളയ്ക്ക് നാളെ തിരി തെളിയും. ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജിൽ നടക്കുന്ന സർഗാലയ ജനുവരി എട്ട് വരെ നീണ്ടുനിൽക്കും. റഷ്യ, ടുണീഷ്യ, ഈജിപ്ത് തുടങ്ങി 11 വിദേശരാജ്യങ്ങളിൽ നിന്നുള്ള കരകൗശല വിദഗ്ധർ മേളയിൽ പങ്കെടുക്കും.

കൂടാതെ വിവിധ സംസ്ഥാനങ്ങളിലെ 400 ൽപ്പരം കരകൗശല വിദഗ്ധരും എത്തുന്നുണ്ട്. നെതർലൻഡ്‌സ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്രീൻ ഡെസ്റ്റിനേഷൻസിന്റെ ലോകത്തെ ഏറ്റവും മികച്ച നൂറു സുസ്ഥിര വികസന സ്റ്റോറികളിൽ ഇടം നേടിയ അന്താരാഷ്ട്ര നേട്ടത്തിന്റെ നിറവിലാണ് സർഗാലയയുടെ 11-ാമത് എഡിഷൻ കലാ-കരകൗശല മേള സംഘടിപ്പിക്കുന്നത്.

ഡിസംബർ 22ന് മേളയുടെ ഉദ്ഘാടനം കാനത്തിൽ ജമീല എം.എൽ.എ നിർവഹിക്കും. പയ്യോളി നഗരസഭാ ചെയർമാൻ വി.കെ. അബ്ദുറഹിമാൻ അധ്യക്ഷത വഹിക്കും. കേന്ദ്ര വിനോദസഞ്ചാര വകുപ്പ്, വസ്ത്ര മന്ത്രാലയം, കേരള സർക്കാർ വിനോദസഞ്ചാര വകുപ്പ്, നബാർഡ് എന്നിവയുടെ സഹകരണത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്.

പാർട്‌ണർ രാജ്യമായി ശ്രീലങ്ക മേളയിൽ പങ്കെടുക്കും. കരകൗശല വിദദ്ധർ ഒരുക്കുന്ന കരകൗശല പ്രദർശന വിപണന മേള, കേന്ദ്ര വസ്ത്ര മന്ത്രാലയത്തിന്റെ കീഴിലുള്ള ഡവലപ്പ്മെന്റ് കമ്മിഷണർ ഓഫ് ഹാൻഡിക്രാഫ്‌ട്‌സ് ഒരുക്കുന്ന കരകൗശല പ്രദർശനം, വനം വന്യജീവി വകുപ്പ് ഒരുക്കുന്ന പ്രദർശന പവിലിയൻ, സമഗ്ര ശിക്ഷ കേരള ഒരുക്കുന്ന സംസ്ഥാന ജേതാക്കളായ വിദ്യാർത്ഥി പ്രതിഭകളുടെ കരകൗശല പ്രദർശനം, പരിസ്ഥിതിയുടെ പരിരക്ഷക്ക് ഇലക്ട്രിക്ക് വാഹനങ്ങളുടെ പ്രചാരണത്തിനായുള്ള 'ഗ്രീൻ മൊബിലിറ്റി എക്സ്പോ', കൂടാതെ വൈവിദ്ധ്യമേറിയ കലാപരിപാടികൾ, കേരളീയ ഭക്ഷ്യ മേള, ഉസ്ബെക്കിസ്ഥാൻ ഫുഡ് ഫെസ്റ്റ്, ഹൗസ് ബോട്ട്, പെഡൽ, മോട്ടോർ ബോട്ട് എന്നിവയും ഒരുക്കുന്നുണ്ട്.

മെഡിക്കൽ സപ്പോർട്ട് ഡെസ്കും സൗജന്യ ബി.എൽ.എസ് ട്രെയിനിങ് എന്നിവയും മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. 

#From #tomorrow #Sargalaya #International #Arts #Crafts #Fair #begins

Next TV

Related Stories
#YouthLeague|കാഫിർ പരാമർശം; കോടതിയെ സമീപിക്കുമെന്ന് വടകരയിലെ യൂത്ത് ലീഗ് പ്രവർത്തകന്‍

May 8, 2024 11:05 AM

#YouthLeague|കാഫിർ പരാമർശം; കോടതിയെ സമീപിക്കുമെന്ന് വടകരയിലെ യൂത്ത് ലീഗ് പ്രവർത്തകന്‍

തന്റെ പേരില്‍ വ്യാജ വാട്ട്സ്ആപ്പ് സന്ദേശം പ്രചരിപ്പിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ കോടതിയെ...

Read More >>
#rescued|വടകരയിൽ ഷോക്കേറ്റ് മേൽക്കൂരയിൽ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി ഓവർസിയർ

May 7, 2024 10:49 PM

#rescued|വടകരയിൽ ഷോക്കേറ്റ് മേൽക്കൂരയിൽ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി ഓവർസിയർ

11 കെവി ലൈനിൽനിന്ന് ഷോക്കേറ്റ് കെട്ടിടത്തിന്റെ മേൽക്കൂരയിൽ അബോധാവസ്ഥയിലായ തൊഴിലാളിക്ക് രക്ഷകനായി വൈദ്യുതി ബോർഡ്...

Read More >>
 #protection|മുക്കാളി ടൗണിൽ അടിപ്പാത നിലനിർത്തി. സംരക്ഷണ സമിതി സമരം അവസാനിപ്പിച്ചു.

May 7, 2024 10:10 PM

#protection|മുക്കാളി ടൗണിൽ അടിപ്പാത നിലനിർത്തി. സംരക്ഷണ സമിതി സമരം അവസാനിപ്പിച്ചു.

അടിപ്പാത സംരക്ഷണ സമിതി ഭാരവാഹികളും ജില്ലാ ഭരണകൂടവും നടത്തിയ ചർച്ചകൾക്ക് ഒടുവിലാണ് പ്രക്ഷോഭം...

Read More >>
#death|ഹൃദയാഘാതം; വടകര സ്വദേശി ബഹ്റൈനിൽ അന്തരിച്ചു

May 7, 2024 07:38 PM

#death|ഹൃദയാഘാതം; വടകര സ്വദേശി ബഹ്റൈനിൽ അന്തരിച്ചു

സന്ദർശക വിസയിലാണ് ബഹ്റൈനിൽ...

Read More >>
 #attack |അഴിയൂരിൽ തെരുവുനായകളുടെ അക്രമണത്തിൽ നിന്നും കുട്ടി രക്ഷപ്പെട്ടത് തലനാരിഴക്ക്

May 7, 2024 04:09 PM

#attack |അഴിയൂരിൽ തെരുവുനായകളുടെ അക്രമണത്തിൽ നിന്നും കുട്ടി രക്ഷപ്പെട്ടത് തലനാരിഴക്ക്

ആറോളം നായകൾ ആദ്യം കുട്ടിയെ അക്രമിക്കാൻ ശ്രമിച്ചെങ്കിലും അടുത്ത കെട്ടിടത്തിലേക്ക് കയറി രക്ഷപ്പെട്ടു...

Read More >>
Top Stories