#sargalaya | മരങ്ങൾ മരണമാസ്; കുലത്തൊഴിലിനെ നെഞ്ചോട് ചേർത്ത് ബഹാദൂരാഗ് വാരി കൂട്ടുന്നത് ദേശീയ ബഹുമതികൾ

#sargalaya | മരങ്ങൾ മരണമാസ്; കുലത്തൊഴിലിനെ നെഞ്ചോട് ചേർത്ത് ബഹാദൂരാഗ് വാരി കൂട്ടുന്നത് ദേശീയ ബഹുമതികൾ
Dec 26, 2023 07:58 AM | By MITHRA K P

ഇരിങ്ങൽ: (vatakaranews.in)  ബഹാദൂരാഗിന്റെയും കുടുംബത്തിന്റെയും കരസ്പർശമേറ്റൽ മരങ്ങൾ മരണ മാസാകും, അവയ്ക്ക് പിന്നെ സ്വർണത്തേക്കാൾ ഏറെ മൂല്യവും . ഇവരുടെ കരവിരുത് വിസ്മയം എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും.

യുഎൽസിസി ഇരിങ്ങൽ സർഗാലയയിൽ സംഘടിപ്പിച്ചുവരുന്ന അന്താരാഷ്ട്ര കലാ കരകൗശല മേളയിൽ വുഡൻ ക്രാവിങ് സ്റ്റോൾ ശ്രദ്ധ നേടുകയാണ്. കുലത്തൊഴിലിനെ നെഞ്ചോട് ചേർത്ത് നിർത്തുന്ന അപൂർവ ചില സമുദായങ്ങൾ.

തലമുറകളായി കിട്ടിയ അറിവുകൾ ചേർത്ത് മരത്തിൽ വൈവിധ്യങ്ങളായ ശില്പങ്ങൾ ഒരുക്കി ബഹാദൂരാഗ് ഹരിയാന സ്വദേശിയായ സൂര്യകാന്ത് ബോഡ്‌വാൾ കൊയ്തെടുക്കുന്നത് നിരവധി അന്താരാഷ്ട്ര ബഹുമതികൾ. ഹരിയാനയിലെ ഈ കുടുംബപാര്യമ്പര്യ കല കേരളത്തിൽ ആദ്യമായി പരിചയപ്പെടുത്തിയത് ഇവരാണ്.

ഇതുതന്നെയാണ് ഇവരുടെ ജീവിത മാർഗവും. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ വിദ്യാർത്ഥികളെ ഉൾകൊള്ളിച്ചുകൊണ്ട് ക്രാവിങ് സ്റ്റോൾ വർക്ക് ഷോപ്പുകൾ ഇവർ നടത്തി വരാറുണ്ട്. കാലഘട്ടത്തിന്റെ ആവശ്യങ്ങൾ ഉൾക്കൊണ്ടുകൊണ്ട് നിർമാണത്തിലും ഉൽപന്നത്തിലും പുതുമയും മാറ്റങ്ങളും വരുത്തിയാണ് ഇവർ ഈ മേഖലയിൽ നില കൊള്ളുന്നത്.

മരങ്ങൾ ചെത്തി വ്യത്തിയാക്കി സമയവും സർഗാത്മതയും കൂടി ചേർത്ത് ഒരുക്കുന്ന കലയാണ് ഇത് എന്ന് അവർ തന്നെ വിശേഷിപ്പിക്കുന്നു. നബാർഡ് ,മിനിസ്ട്രി ഒഫ്‌ ടെസ്റ്റിൽസ് എന്നിങ്ങനെ നിരവധി എക്സ്പോകളിൽ ഇവർ പങ്കെടുക്കാറുണ്ട്.

നിഫ്റ്റി ആൻഡ് ഫാഷൻ ടെക്നോളജി വിദ്യാർത്ഥികൾക്ക് വർക്ക് ഷോപ്പുകളും നടത്താറുണ്ട്. മരങ്ങളുടെ ക്വാളിറ്റി അനുസരിച്ചിരിക്കും ഓരോ ശില്പങ്ങളും. ഒരു ശിൽപം ഒരുക്കുന്നതിന് ഇവർ 10 മുതൽ 11 മണിക്കൂർ വരെ പണിയെടുക്കുന്നുണ്ട്. യന്ത്രങ്ങളുടെ സഹായം ഇല്ലാതെ തീർത്തും കൈവഴക്കവും കരവിരുതും ചേർത്താണ് ഇവർ ശില്പങ്ങൾ മെനഞ്ഞെടുക്കുന്നത്.

പുതുതായി ഈ മേഖലയിലേക്ക് വരുന്നവർക്ക് ആദ്യം വരക്കാൻ പഠിപ്പിച്ചതിന് ശേഷമാണ് മരങ്ങളിൽ ചെയ്യാൻ അനുവദിക്കുന്നത്. ഹോം ഡെക്കർ, ജ്വല്ലറി എന്നിവയാണ് സ്റ്റോളിലുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് G-20 ഉച്ചകോടിയിൽ വോൾ ഡെക്കർ സമ്മാനിച്ചിട്ടുണ്ട്.

മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് എന്നിങ്ങനെ പ്രമുഖർക്കും മരങ്ങളിൽ നിർമിച്ച വിവിധയിനം ശില്പങ്ങൾ സമ്മാനിച്ചിട്ടുണ്ട്.1982 ,1984 ,2001 ,2002 ,2015 ,2016 എന്നീ വർഷങ്ങളിൽ ഹരിയാന സ്റ്റേറ്റ് അവാർഡും ,1979 ,1984 ,1996 , 2004 , 2013 എന്നീ വർഷങ്ങളിൽ നാഷണൽ അവാർഡും ലഭിച്ചിട്ടുണ്ട്.

ഇവ കൂടാതെ വ്യത്യസ്ത വിഭാഗങ്ങളിലായി വിരവധി അവാർഡുകളും ലഭിച്ചിട്ടുണ്ട്. ജ്വല്ലറികളും ,വീടിന്റെ അകത്തളങ്ങൾ ആകർഷകങ്ങളാകുന്ന മനോഹരമായ അലങ്കാരവസ്തുക്കളുമൊക്കെ വൈവിധ്യത്തിന്റെ നീണ്ട നിര തീർത്തതോടെ ഈ വ്യവസായം പുതിയ കാലഘട്ടത്തിലേക്ക്‌ കടക്കുകയാണ്.

#Trees #BahaduragVari #gathering #national #honors #family #work #close #chest

Next TV

Related Stories
Top Stories