ആയഞ്ചേരി: (vatakaranews.in) ഗ്രാമ പഞ്ചായത്ത് 12-ാം വാർഡിലെ തെരുവിൻ താഴ - കൊയിലോത്ത് മുക്ക് റോഡിന്റെ പ്രവൃത്തി ഉദ്‌ഘാടനം പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടി.വി.കുഞ്ഞിരാമൻ മാസ്റ്റർ നിർവ്വഹിച്ചു.


കുണ്ടുപൊയിൽ, കൊയിലോത്ത് ഭാഗങ്ങളിലെ 20 ഓളം കുടുബങ്ങൾക്ക് ഏക ആശ്രയമായ ഈ റോഡിന്റെ ഒന്നാം ഘട്ട പ്രവൃത്തി 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പടുത്തി പൂർത്തികരിച്ചിരുന്നു.
തൊഴിലുറപ്പ് പദ്ധതിയിൽ 5 ലക്ഷം രൂപ വകയിരുത്തിയാണ് രണ്ടാം ഘട്ട പ്രവൃത്തി നടക്കുന്നത്. രവീന്ദ്രൻ കെ.എം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്രദീപൻ കെ , പി.പി. ബാലൻ, അനീഷ് ഇ.പി, രേഖ പി.കെ, ഷൈമ കെ.കെ, മണി കൊയിലോത്ത്, ഷിബിൻ കൊയിലോത്ത് എന്നിവർ സംസാരിച്ചു.
#theruvinthazhe #KoilothMukk #road #work #inaugurated