ഓർക്കാട്ടേരി: (vatakaranews.in) ഏറാമലയിലെ പ്രമുഖ സോഷ്യലിസ്റ്റ് ടി.എൻ. കണ്ണൻ മാസ്റ്ററുടെ എട്ടാം ചരമവാർഷികം അനുസ്മരണ സമ്മേളനം ആർ.ജെ.ഡി. സംസ്ഥാന ജനറൽ സെക്രട്ടറി മനയത്ത് ചന്ദ്രൻ ഉദ്‌ഘാടനം ചെയ്തു.


വ്യക്തി ഏകാധിപത്യത്തേക്കാൾ കൂടുതൽ അപകടകരമാണ് പാർട്ടി ഏകാധിപത്യമെന്നും രാജ്യം അത്തരമൊരു ഭീഷണിയുടെ കരിനിഴലിലൂടെയാണ് സഞ്ചരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യത്തെ സോഷ്യലിസ്റ്റുകൾ കൂടുതൽ ഐക്യത്തോടെ ഒരുമിച്ച് മുന്നേറേണ്ട കാലമാണിതെന്ന് അദ്ദേഹം പറഞ്ഞു.
ഏറാമലയിൽ നിലവിലുള്ള വിവിധ സഹകരണ സംഘങ്ങൾ സ്ഥാപിക്കുന്നതിലും, ഉള്ളവ നിലനിർത്തുന്നതിനും കണ്ണൻ മാസ്റ്ററുടെ സേവനം മാതൃകാപരമാണെന്നും മനുഷ്യ സ്‌നേഹിയായ സോഷ്യലിസ്റ്റായിരുന്നെന്നും അദ്ദേഹം കൂടിച്ചേർത്തു. ആർ. ജെ. ഡി. ജില്ലാ പ്രസിഡന്റ് എം.കെ ഭാസ്‌കരൻ മുഖ്യ പ്രഭാഷണം നടത്തി.
ടി.പി വിജയൻ അദ്ധ്യക്ഷത വഹിച്ചു. കെ.കെ കൃഷ്ണൻ, പി.കിരൺജിത്ത്, കെ.കെ. മനോജ് കുമാർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സീമ തൊണ്ടായി, രമ്യ കണ്ടിയിൽ, സുനിൽ കുമാർ എടേരിങ്കൽ, ടി.എസ് ചന്ദ്രൻ, പ്രശാന്ത് കമാർ തുടങ്ങിയവർ സംസാരിച്ചു.
#commemoration #Party #Dictatorship #more #dangerous #individual #Dictatorship #ManayathChandran