അഴിയൂർ: (vatakaranews.com) പഞ്ചായത്ത് മർച്ചന്റ് അസോസിയേഷൻ (കേരള വ്യാപാരി വ്യവസായി ഏകോപന സമിതി) ആഭിമുഖ്യത്തിൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. ജില്ലാ കമ്മിറ്റിയുടെ ആഹ്വാന പ്രകാരം വ്യാപാരികളെ ദ്രോഹിക്കരുത് എന്ന സന്ദേശവുമായി നടത്തിയ ധർണ്ണ മർച്ചന്റ് അസോസിയേഷൻ പ്രസിഡണ്ട് പി.കെ.രാമചന്ദ്രൻ ഉൽഘാടനം ചെയ്തു.
കെ.എ.സുരേന്ദ്രൻ അദ്ധ്യക്ഷം വഹിച്ചു. ജനറൽ സെക്രട്ടറി സാലിം പുനത്തിൽ സ്വാഗതം പറഞ്ഞു.കെ.ടി. ദാമോദരൻ, ശംസുദ്ദീൻ മനയിൽ , രാജേന്ദ്രൻ അനുപമ, എന്നിവർ സംസാരിച്ചു കെ.സി. രഗീഷ് , മഹമൂദ് ഫനാർ, നൌഷർ സാസ് കർട്ടൻ,അശോകൻ അനുപമ,പവിത്രൻ, ഉണ്ണി എന്നിവർനേതൃത്വം നൽകി. വ്യാപാരികളുടെ ആവശ്യങ്ങൾ അടങ്ങിയ നിവേദനം പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിക്ക് പി.കെ..രാമചന്ദ്രൻ കൈമാറി.
#Traders #staged #protest #dharna #Azhiyur