ആയഞ്ചേരി: (vatakara.truevisionnews.com) കടമേരി എം.യു.പി. സ്കൂൾ ഹെൽത്ത് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ വടകര താലൂക്ക് കമ്മിറ്റിയുടെ സഹകരണത്തോടെ ദന്ത പരിശോധ ക്യാമ്പ് സംഘടിപ്പിച്ചു.
ഡോ. ജി.എസ്. അതുൽ, ഡോ. മുജീബ് റഹ്മാൻ, ഡോ. അശ്വിൻ രാജ്, ഡോ.ബിനീഷ് ബാലനന്ദൻ, ഡോ. സി.കെ. ഇസ്മായിൽ എടച്ചേരി, ഡോ. ഹരികൃഷ്ണൻ, ഡോ. സജീർ, ഡോ. എ. ശില്പ, ഡോ. സി. എ. അർജുന, ഡോ. ജസീം സാബിർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
ചടങ്ങിൽ ബ്ലോക്ക് മെംബർ എം.എം. നഷീദ് ടീച്ചർ, വാർഡ് മെംബർ ടി.കെ. ഹാരിസ്, ഹെഡ്മാസ്റ്റർ ടി.കെ.നസീർ, പി.ടി.എ. പ്രസിഡൻ്റ് മൻസൂർ ഇടവലത്ത്, ഉമൈബ ടീച്ചർ, ശരീഫ് മുടിയല്ലൂർ, സി.എച്ച്. സായിസ്, എന്നിവർ സംബന്ധിച്ചു
500 ഓളം പേർ ക്യാമ്പിൽ പങ്കെടുത്തു.
ഡോ. ജി.എസ്. അതുൽ ദന്തസംരക്ഷണ ബോധവൽക്കരണ ക്ലാസ് നടത്തി.
#camp #organized #Dental #checkup #camp #dental #care #awareness #class #conducted