വടകര: (vatakara.truevisionnews.com) സർഗാലയയിൽ ചിരട്ട കൊണ്ട് സംഗീതം തീർക്കുകയാണ് സ്വർണപ്പണിക്കാരനായിരുന്നു അഴീക്കോട് പുന്നക്കാപ്പാറ പട്ടുവക്കാരൻ മഹേഷ്.
മൂന്നുവർഷം മുൻപ് അസുഖ ബാധിതനായിരുന്ന മഹേഷ്.പിന്നീടാണ് ഈ കരവിരുതിലേക്ക് ചുവടെടുത്ത് വെച്ചത്.
സർഗാലയയിൽ മഹേഷിൻ്റെ കരവിരുതുകണ്ടാൽ ഇത് നിർമിച്ചത് ചിരട്ടയിലോ എന്ന് ആരും ചോദിച്ചുപോകും.
എല്ലാം പ്രവർത്തനക്ഷമമാണെന്നതാണ് പ്രത്യേകത. മട്ടന്നൂർ ശങ്കരൻകുട്ടിയും കാഞ്ഞങ്ങാട് രാമചന്ദ്രനുമെ ല്ലാം ഇവയെല്ലാം ഉപയോഗയോഗ്യ മാണെന്ന് ഉറപ്പുവരുത്തിയതാണെന്ന് മഹേഷ് പറഞ്ഞു.
ഭാര്യ രമ്യജയും കുട്ടികളായ ഹരികൃഷ്ണയും ശിവകൃഷ്ണയുമാണ് മഹേഷിന്റെ സഹായികൾ.
#Craft #Coconutshell#Mahesh #composed #music #Sargalaya