വടകര: (vatakara.truevisionnews.com) സൗത്ത് സോൺ കൾച്ചറൽ സെൻ്റർ 'ഫോക്ലോർ ഫെസ്റ്റിവലിന് ഇന്ന് ആരംഭം.വൈകീട്ട് 6:30 ന് വടകര എം പി ശ്രീ ഷാഫി പറമ്പിൽ ഉദ്ഘാടനം ചെയ്യും.
തുടർന്ന് ആന്ധ്രാപ്രദേശിൽ നിന്നുള്ള ചടുലമായ ഗ്രഗുലു നാടോടി നൃത്തവും അരങ്ങേറും.
രാത്രി ഏഴിന് മാപ്പിളപ്പാട്ട് കൊണ്ട് വിസ്മയിപ്പിക്കാൻ ഫ്ലോട്ടിംഗ് സ്റ്റേജിൽ പ്രശസ്ത ഗായകൻ കണ്ണൂർ ഷെരീഫിൻ്റെ മാപ്പിളപ്പാട്ട് നൈറ്റും അരങ്ങേറും.
ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള അപൂർവ്വ കരകൗശല വിസ്മയങ്ങളും, വ്യത്യസ്ത നാടുകളുടെ രുചിവൈവിധ്യവുമായി വടകരയിലെ സർഗാലയയിൽ നടന്നുകൊണ്ടിരിക്കുന്ന 13-ാമത് അന്താരാഷ്ട്ര കരകൗശല മേള ഏറെ ശ്രദ്ധേയമായി കൊണ്ടിരിക്കുന്നു.
ഡിസംബർ 20-ന് ആരംഭിച്ച മേള ഇതിനകം തന്നെ നിരവധി സന്ദർശകരെ ആകർഷിച്ചു കഴിഞ്ഞു.
ജനുവരി 6 വരെയുള്ള കലാ കരകൗശല മേളയിൽ എല്ലാ വൈകുന്നേരങ്ങളിലും കലാ-സാംസ്ക്കാരിക പരിപാടികൾ അരങ്ങേറുന്നുണ്ട്.
#South #Zone #Cultural #Centre #Folklore #Festival #inaugurated #Sargalaya #MP #ShafiParambil