ആയഞ്ചേരി: (vatakaranews.in) ഗ്രാമ പഞ്ചായത്ത് 12-ാം വാർഡിലെ തെരുവിൻ താഴ - കൊയിലോത്ത് മുക്ക് റോഡിൻ്റെ ഉദ്‌ഘാടനം കുറ്റ്യാടി എം എൽ കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ നിർവ്വഹിച്ചു. കൊയിലോത്ത് മീത്തൽ, കുണ്ടു പൊയിൽ ഭാഗങ്ങളിലെ ഇരുപതോളം കുടുബങ്ങളുടെ ഏക ഗതാഗത സൗകര്യമാണ് ഈ റോഡ്.
![](https://tvn.zdn.im/img/truevisionnews.com/0/image-uploads/6778b7de7cf22_ad-image.jpg)
![](https://tvn.zdn.im/img/truevisionnews.com/0/image-uploads/672f9c6d1132e_vismaya_400-x-280.jpg)
രോഗം വന്നാൽ ആശുപത്രിയിൽ പോവാൻ പോലും പറ്റാത്ത ഈ റോഡ് നാട്ടുകാർ സ്വന്തം ചെലവിലാണ് വീതി കൂട്ടിയത്. ഗ്രാമ പഞ്ചായത്തിൻ്റെ വാർഷിക പദ്ധതിയിലും, തൊഴിലുറപ്പ് പദ്ധതിയിലും ഉൾപ്പെടുത്തി ഏഴ് ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് കോൺക്രീറ്റ് പ്രവൃത്തി നടത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് എൻ അബ്ദുൾ ഹമീദ് അധ്യക്ഷത വഹിച്ചു.
സ്റ്റാൻ്റിഗ് കമ്മിറ്റി ചെയർമാൻ ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ, കെ സോമൻ, കണ്ണോത്ത് ദാമോദരൻ, ചാലിൽ ഹമീദ് മാസ്റ്റർ, ഏ.പി. ഹരിദാസൻ, കണ്ടോത്ത് കുഞ്ഞിരാമൻ, കരിം പിലാക്കി, അഷറഫ് എടവലത്ത്, മുത്തു തങ്ങൾ, കെ മോഹനൻ, തൊഴിലുറപ്പ് വിഭാഗം ഏ. ഇ ഗോകുൽ എസ്സ്, ആർ രവീന്ദ്രൻ കെ എന്നിവർ സംസാരിച്ചു.
#street #down #Koiloth #corner #road #dedicated #nation