അഴിയൂർ : (vatakaranews.com) അഴിയൂർ ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതി പ്രകാരം വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. 400200/- രൂപ അടങ്കൽ തുകക്ക് മാനദണ്ഡ പ്രകാരം തിരഞ്ഞെടുക്കപ്പെട്ട 100 പേർക്കാണ് കട്ടിൽ വിതരണം ചെയ്തത്.
അഴിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശശിധരൻ തോട്ടത്തിൽ , വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അനിഷ ആനന്ദ സദനം, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്ദുൾ റഹീം പുഴക്കൽ പറമ്പത്ത്, ഐ.സി.ഡി.എസ് സൂപ്പർവൈസർ ശാരി എം എന്നിവർ ചടങ്ങിൽ പങ്കെടുത്തു .
#Azhiyur #grampanchayath #distributed #cots #elderly