#massconvention | അടിപ്പാത സംരക്ഷണം; സമരത്തിന് തുടക്കം കുറിച്ച് 14 ന് ബഹുജന കൺവെൻഷൻ

#massconvention | അടിപ്പാത സംരക്ഷണം; സമരത്തിന് തുടക്കം കുറിച്ച് 14 ന് ബഹുജന കൺവെൻഷൻ
Feb 12, 2024 09:04 PM | By MITHRA K P

വടകര: (vatakaranews.in) ദേശീയപാതയിൽ വടക്കേ മുക്കാളിയിൽ നിലവിലുള്ള അടിപ്പാത സംരക്ഷിക്കാനും, ചോമ്പാൽ ബംഗ്ലാവിൽ ക്ഷേത്രത്തിനടുത്ത് ഹൈവേയിൽ നിർമ്മിച്ച ഡ്രൈനേജിലെ വെള്ളം പൊതുവഴിയിൽ ഇറക്കുന്ന നടപടിക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാൻ മുക്കാളി അടിപ്പാത ഡ്രൈനേജ് സംരക്ഷണ സമിതി യോഗം തീരുമാനിച്ചു.

സമരത്തിന് തുടക്കം കുറിച്ച് 14 ന് 3.30 ന് ബഹുജന കൺവെൻഷൻ കെ മുരളിധരൻ എം പി മുക്കാളിയിൽ ഉദ്‌ഘാടനം ചെയ്യും.

ജനപ്രതിനിധികൾ, സാമൂഹ്യ രാഷ്ട്രീയ സംസ്ക്കാരിക സംഘടനകൾ, വ്യാപാരി സംഘടനകൾ, റസിഡൻസ് അസോസിയേഷൻ പ്രവർത്തകർ എന്നിവർ പങ്കെടുക്കും ജനങ്ങൾ വർഷങ്ങളായി സഞ്ചരിക്കുന്ന അടിപ്പാത ഇല്ലാതാക്കാനുള്ള ദേശീയപാത അതോറിറ്റി നീക്കം ചെറുത്ത് തോൽപിക്കുമെന്ന് യോഗം പ്രഖ്യാപിച്ചു.

അശാസ്ത്രീയമായി നിർമ്മിച്ച ഡ്രൈനേജിലെ വെള്ളം ജനവാസ കേന്ദ്രത്തിലേക്ക് ഇറക്കാനുള്ള നീക്കം അവസാനിപ്പിക്കണമെന്നും ആവശ്യമുയർന്നു. പി പി ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു.

പി കെ പ്രീത, എം പ്രമോദ്, ,കെ പി ജയകുമാർ, എ ടി ശ്രീധരൻ, പി ബാബുരാജ്, പ്രദീപ് ചോമ്പാല, ഹാരിസ് മുക്കാളി, പി കെ പ്രകാശൻ, പി കെ രാമചന്ദ്രൻ, ശ്രീധരൻ കൈപ്പാട്ടിൽ, കെ കെ ജയചന്ദ്രൻ,കെ എ സുരേന്ദ്രൻ, എം പ്രഭുദാസ്,കെ അനിൽ കുമാർ, നിജിൻ ലാൽ എന്നിവർ സംസാരിച്ചു.

#Baseline #protection #mass #convention #beginning #strike

Next TV

Related Stories
ചോമ്പാൽ കമ്പയിൻ സ്പോർട്സ് ക്ലബ് കേരളോത്സവ വിജയികൾക്ക് 24 ന് ആദരം

Jan 22, 2025 11:35 AM

ചോമ്പാൽ കമ്പയിൻ സ്പോർട്സ് ക്ലബ് കേരളോത്സവ വിജയികൾക്ക് 24 ന് ആദരം

സമ്മാനദാനം കണ്ണൂർ ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡൻ്റ് ഫിജാസ് അഹ്മദ്...

Read More >>
നാളെ ദേശീയ സെമിനാർ; പ്രൊഫ. പ്രഭാത് പട്നായിക് ഉദ്ഘാടനം ചെയ്യും

Jan 21, 2025 11:23 PM

നാളെ ദേശീയ സെമിനാർ; പ്രൊഫ. പ്രഭാത് പട്നായിക് ഉദ്ഘാടനം ചെയ്യും

'കോർപ്പറേറ്റ് ഹിന്ദുത്വ കൂട്ടുകെട്ടും ഇന്ത്യൻ ഫെഡറലിസവും' എന്ന വിഷയത്തിൽ ദേശീയ സെമിനാർ നാളെ...

Read More >>
സിപിഐഎം ജില്ലാ സമ്മേളനം; വടകര പൊതുസമ്മേളന നഗരിയിൽ പതാക ഉയർന്നു

Jan 21, 2025 10:24 PM

സിപിഐഎം ജില്ലാ സമ്മേളനം; വടകര പൊതുസമ്മേളന നഗരിയിൽ പതാക ഉയർന്നു

സ്വാഗത സംഘം ചെയർപേഴ്സൺ കെ പി ബിന്ദു പൊതുസമ്മേളന നഗരിയായ നാരായണ നഗരം ഗ്രൗണ്ടിലെ സീതാറാം യെച്ചൂരി നഗറിൽ പതാക...

Read More >>
#Accident | മുക്കാളിയില്‍ സ്വകാര്യ ബസ് ഇടിച്ച് അപകടം; സ്‌കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം

Jan 21, 2025 04:33 PM

#Accident | മുക്കാളിയില്‍ സ്വകാര്യ ബസ് ഇടിച്ച് അപകടം; സ്‌കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം

കണ്ണൂരില്‍ നിന്നും കോഴിക്കോടേക്ക് പോകുകയായിരുന്ന ഗ്‌ളാസിയര്‍ ബസാണ് സ്‌കൂട്ടറില്‍...

Read More >>
#Parco | ഡി​ഗ്ലൂട്ടോളജിയിൽ പരിഹാരം; ഭക്ഷണം കഴിക്കുന്നതിൽ ബുദ്ധിമുട്ട് നേരിടുന്നുണ്ടോ? പാർകോയിൽ വരൂ

Jan 21, 2025 03:26 PM

#Parco | ഡി​ഗ്ലൂട്ടോളജിയിൽ പരിഹാരം; ഭക്ഷണം കഴിക്കുന്നതിൽ ബുദ്ധിമുട്ട് നേരിടുന്നുണ്ടോ? പാർകോയിൽ വരൂ

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
Top Stories