Sep 7, 2024 10:34 AM

വടകര: (vatakara.truevisionnews.com)കേന്ദ്രാവിഷ്കൃത പദ്ധതികളെക്കുറിച്ച് സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ വടകര ടൗൺ ഹാളിൽ നടത്തിവന്ന അഞ്ച് ദിവസത്തെ ബോധവൽക്കരണ -പ്രദർശന പരിപാടികൾ സമാപിച്ചു.

സാമൂഹ്യ സുരക്ഷാ പദ്ധതികൾ, ശുചിത്വ ഭാരതം, നശാ മുക്ത് ഭാരത് അഭിയാൻ, ഭാരതീയ ന്യായ് സംഹിത, പോഷൻ മാഹ് തുടങ്ങിയ സർക്കാർ പദ്ധതികൾക്ക് പുറമെ സ്ത്രീകൾക്കായുള്ള നിയമ പരിരക്ഷകൾ, ജീവിത ശൈലീ രോഗങ്ങൾ, ഓൺലൈൻ തട്ടിപ്പുകൾ തുടങ്ങിയ വിഷയങ്ങളിൽ ക്ലാസുകൾ നടന്നു.

പോഷക മാസാചരണത്തിൻറെ ഭാഗമായി അംഗൻവാടി പ്രവർത്തകർക്കായി പോഷകാഹാര പാചക മത്സരവും സംഘടിപ്പിച്ചു. നാഷണൽ ആയുഷ് മിഷൻ, നാഷണൽ ഹെൽത്ത് മിഷൻ എന്നിവയുടെ നേതൃത്വത്തിൽ ആരോഗ്യ പരിശോധനയും സൗജന്യ മെഡിക്കൽ ക്യാമ്പും നടന്നു.

തപാൽ വകുപ്പ് ആധാർ സേവനങ്ങൾക്കായി പ്രത്യേക സ്റ്റാൾ ഒരുക്കിയിരുന്നു.

കാർഗിൽ വിജയത്തിൻറെ 25-ാം വാർഷികത്തോടനുബന്ധിച്ച് നടന്ന ചിത്ര പ്രദർശനവും ഇന്ത്യാ വിഭജനത്തെക്കുറിച്ച് നടന്ന ചിത്ര പ്രദർശനവും ജനശ്രദ്ധയാകർഷിച്ചു.

ഒപ്പം ദേശീയ ബഹിരാകാശ ദിനത്തോടനുബന്ധിച്ച് സർക്കാർ തയ്യാറാക്കിയ പ്രത്യേക ചിത്ര പ്രദർശനവും ഉണ്ടായിരുന്നു. വിവിധ സർക്കാർ വകുപ്പുകൾ സ്റ്റാളുകൾ ഒരുക്കി.

സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന് കീഴിലുള്ള കലാസമിതികളും ഐസിഡിഎസ് പ്രവർത്തകരും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലെ സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ ഐസിഡിഎസ് പ്രോജക്ടുകളായ വടകര, വടകര അർബൻ, തോടന്നൂർ എന്നിവയുമായി സഹകരിച്ചാണ് ബോധവൽക്കരണ- പ്രദർശന പരിപാടി സംഘടിപ്പിച്ചത്.

കോഴിക്കോട് സർവ്വകലാശാല എൻ.എസ്‌.എസ്. വിഭാഗവും വിവിധ സർക്കാർ വകുപ്പുകളും സഹകരിക്കുകയുണ്ടായി.

#Centralized #projects #five #day #awareness #exhibition #program #concluded

Next TV

Top Stories