#stolengold | മേമുണ്ടയിൽ വീട്ടിൽനിന്നും മോഷണം പോയ സ്വർണം വീ​ടി​നു പി​റ​കി​ലെ ബ​ക്ക​റ്റി​ൽ ഉ​പേ​ക്ഷി​ച്ച​നി​ല​യി​ൽ

#stolengold  | മേമുണ്ടയിൽ വീട്ടിൽനിന്നും മോഷണം പോയ സ്വർണം വീ​ടി​നു പി​റ​കി​ലെ ബ​ക്ക​റ്റി​ൽ ഉ​പേ​ക്ഷി​ച്ച​നി​ല​യി​ൽ
Feb 13, 2024 11:47 AM | By MITHRA K P

വടകര: (vatakaranews.in) വടകരയിലെ വീ​ട്ടി​ൽ​നി​ന്ന് മോ​ഷ​ണം പോ​യ എ​ട്ടു പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ വീ​ടി​നു പി​റ​കി​ലെ ബ​ക്ക​റ്റി​ൽ ഉ​പേ​ക്ഷി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. മേ​മു​ണ്ട ലോ​ക​നാ​ർ​കാ​വി​നു സ​മീ​പം കി​ട​ഞ്ഞോ​ത്ത് അ​നി​ൽ​കു​മാ​റി​ന്റെ വീ​ട്ടി​ൽ​നി​ന്ന് മോ​ഷ്ടി​ക്ക​പ്പെ​ട്ട സ്വ​ർ​ണാ​ഭ​ര​ണ​മാ​ണ് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ വീ​ടി​നു പി​റ​കി​ലെ ബ​ക്ക​റ്റി​ൽ ക​ണ്ട​ത്.

ശ​നി​യാ​ഴ്ച വീ​ട്ടു​കാ​ർ പു​റ​ത്തു​പോ​യ സ​മ​യ​ത്താ​ണ് അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ച ആ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ​ണം പോ​യ​ത്. കു​ടും​ബാം​ഗ​ങ്ങ​ൾ ജോ​ലി​ക്കും മ​റ്റു​മാ​യി വീ​ടി​ന്റെ പി​റ​കു​വ​ശ​ത്തെ വാ​തി​ൽ ചാ​രി പു​റ​ത്തു​പോ​യ​പ്പോ​ഴാ​ണ് സം​ഭ​വം.

കി​ട​പ്പു​മു​റി​യി​ലെ അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ച സ്വ​ർ​ണ​മാ​ല, ബ്രേ​സ് ലെ​റ്റ്, മോ​തി​രം എ​ന്നി​വ​യാ​ണ് മോ​ഷ​ണം പോ​യ​ത്. വ​ട​ക​ര പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ന്ന​തി​നി​ടെ​യാ​ണ് തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ച വീ​ട്ടു​കാ​ർ​ത​ന്നെ ബ​ക്ക​റ്റി​ലെ വെ​ള്ള​ത്തി​ൽ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​ണ്ട​ത്. എ​സ്.​ഐ കെ. ​മു​ര​ളീ​ധ​ര​നും സം​ഘ​വും സ്ഥ​ല​ത്തെ​ത്തി ആ​ഭ​ര​ണ​ങ്ങ​ൾ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

#Memunda #stolen #gold #left #bucket#house

Next TV

Related Stories
 #specialteam | അപകട ഭീഷണി; കാട്ടുപന്നികളെ കൊന്നൊടുക്കാൻ ആയഞ്ചേരിയിൽ പ്രത്യേക ദൗത്യസംഘമെത്തും

Jul 27, 2024 12:14 PM

#specialteam | അപകട ഭീഷണി; കാട്ടുപന്നികളെ കൊന്നൊടുക്കാൻ ആയഞ്ചേരിയിൽ പ്രത്യേക ദൗത്യസംഘമെത്തും

ചക്കിട്ടപ്പാറയിൽ നിന്നുള്ള മുപ്പതോളം പേരടങ്ങിയ സംഘമാണ്...

Read More >>
#dogattack | പുതുപ്പണത്ത് നായയുടെ പരാക്രമം; സ്കൂൾ വിദ്യാർഥിക്ക് ദേഹമാസകലം കടിയേറ്റു

Jul 27, 2024 11:48 AM

#dogattack | പുതുപ്പണത്ത് നായയുടെ പരാക്രമം; സ്കൂൾ വിദ്യാർഥിക്ക് ദേഹമാസകലം കടിയേറ്റു

ദേഹമാസകലം കടിയേറ്റ വിദ്യാർഥിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ...

Read More >>
#Parco | ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ്  ബാസിമിന്റെ സേവനം

Jul 27, 2024 09:56 AM

#Parco | ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
Top Stories