---
title: "#inaugurated | ഒവിസി തോട് നവീകരണം; പ്രവൃത്തി ഉദ്‌ഘാടനം മന്ത്രി നിർവ്വഹിച്ചു"
english_title: "#OVC #trench #upgrade #minister #inaugurated #work"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/186046/ovc-trench-upgrade-minister-inaugurated-work-new"
published_at: "2024-02-20T20:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d4c56dd30c6_rama_1.jpg"
keywords: []
---

# #inaugurated | ഒവിസി തോട് നവീകരണം; പ്രവൃത്തി ഉദ്‌ഘാടനം മന്ത്രി നിർവ്വഹിച്ചു

> **Lead Summary:** **വടകര: [ **നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിൽ ഒവിസി തോട് നവീകരണം യാഥാർഥ്യമാകുന്നു. മണ്ഡലത്തിലെ പാക്കയിൽ, നടോൽ, താഴെ അങ്ങാടി ഭാഗങ്ങളിലെ ജനങ്ങൾ കാലങ്ങളായി അനുഭവിച്ചുകൊണ്ടിരിക്കുന്ന വലിയ ദുരിതത്തിന് പരിഹാരമാകും വിധം ഒവിസി തോട് നവീകരണം യാഥാർഥ്യമാകുന്നു. തോടിന്റെ പുനരുദ്ധാരണ പ്രവൃത്തിക്കായി 2022 - 23 വർഷത്തെ ബജറ്റ് ഫണ്ടിൽ അനുവദിച്ച ഒരു കോടി എഴുപത് ലക്ഷം രൂപയുടെ പ്രവൃത്തിഉദ്‌ഘാടനം കെ.കെ രമ എം.എൽ.എയുടെ അധ്യക്ഷതയിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഓൺലൈനായി നിർവഹിച്ചു.

## Article Content

**വടകര: [ **നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിൽ ഒവിസി തോട് നവീകരണം യാഥാർഥ്യമാകുന്നു. മണ്ഡലത്തിലെ പാക്കയിൽ, നടോൽ, താഴെ അങ്ങാടി ഭാഗങ്ങളിലെ ജനങ്ങൾ കാലങ്ങളായി അനുഭവിച്ചുകൊണ്ടിരിക്കുന്ന വലിയ ദുരിതത്തിന് പരിഹാരമാകും വിധം ഒവിസി തോട് നവീകരണം യാഥാർഥ്യമാകുന്നു. തോടിന്റെ പുനരുദ്ധാരണ പ്രവൃത്തിക്കായി 2022 - 23 വർഷത്തെ ബജറ്റ് ഫണ്ടിൽ അനുവദിച്ച ഒരു കോടി എഴുപത് ലക്ഷം രൂപയുടെ പ്രവൃത്തിഉദ്‌ഘാടനം കെ.കെ രമ എം.എൽ.എയുടെ അധ്യക്ഷതയിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഓൺലൈനായി നിർവഹിച്ചു.

കേരളത്തിലുടനീളം സുലഭമായ ശുദ്ധ ജലലഭ്യത ഉണ്ടെന്ന ബോധം എപ്പോഴും നമ്മെ നയിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഉൾനാടൻ ജലസ്രോതസ്സുകൾ മലിനമാക്കപ്പെടുകയും നികത്തപ്പെടുകയുമൊക്കെ ചെയ്തതിന്റെ ഭാഗമായി കുടിവെള്ള ക്ഷാമം ഉണ്ടകാൻ സാധ്യതയുണ്ടെന്നുള്ള വസ്തുതയാണ് നമുക്ക് മുന്പിലുള്ളത്. ഇതുമുൻകൂട്ടി കണ്ട് ഉൾനാടൻ ജലസ്രോതസ്സുകളുടെ സംരക്ഷണം ഉറപ്പുവരുത്തുക എന്നതാണ് സർക്കാരിന്റെ പ്രധാന അജണ്ടയെന്നും ഇതിനായി ജലവിഭവ വകുപ്പ് വിവിധ പദ്ധതികൾ ആവിഷ്കരിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു.

ഒ.വി.സി തോട് നവീകരണത്തിന്റെ ആവശ്യകത തെരഞ്ഞെടുപ്പ് സമയത്തുള്ള സന്ദർശനവേളയിൽ തന്നെ നാട്ടുകാർ ശ്രദ്ധയിൽപ്പെടുത്തിയതാണ്. ഇതു സംബന്ധിച്ച് 2018ൽ സമർപ്പിച്ചിരുന്ന പദ്ധതിരേഖ പരിഗണന ലഭിക്കാതെ കിടക്കുകയായിരുന്നു. ഈ ദുരവസ്ഥ നേരിൽ കണ്ടു മനസിലാക്കിയതിനു ശേഷം കഴിഞ്ഞ വർഷത്തെ ബജറ്റ് നിർദേശങ്ങളിൽ പ്രധാന ഇനമായി ഒവിസി തോട് നവീകരണം നിർദ്ദേശിക്കുകയും ധനമന്ത്രിയെ നേരിൽ കണ്ടു ഇതിനായി 1.70 കോടി രൂപ ബജറ്റിൽ ഉൾപ്പെടുത്തുകയുമായിരുന്നു എന്ന് കെ.കെ.രമ എം.എൽ.എ പറഞ്ഞു.

വരുന്ന വർഷകാലത്തിനു മുൻപ് തന്നെ പ്രവൃത്തി പൂർത്തികരിക്കുന്നതിനായി കരാറുകാരായ ഊരാളുങ്കൽ സൊസൈറ്റിക്കും നിർവഹണം നടത്തുന്ന മൈനർ ഇറിഗേഷൻ വകുപ്പിനും നിർദ്ദേശം നൽകിയതായും അവർ കൂട്ടിച്ചേർത്തു. നഗരസഭാ ചെയർപേഴ്‌സൺ കെ.മുരളീധരൻ എം.പി മുഖ്യാതിഥി ആയിരുന്നു.

നഗരസഭാ ചെയർപേഴ്സൺ കെ.പി ബിന്ദു കൗൺസിലർമാരായ സജീവ് കുമാർ.പി, എം.ബിജു,റൈഹാനത്ത് പി, നിസാബി വി.വി പൊതുപ്രവർത്തകരായ ബിജു.കെ.എൻ, രമേശൻ ടി .കെ, വേണുഗോപാൽ.വി, ജലാൽ പി.കെ, സഹദേവൻ.കെ, വി.പി.ചന്ദ്രൻ, കെ.പ്രകാശൻ, സി.കുമാരൻ, പി.സോമശേഖരൻ മാസ്റ്റർ, എം.വി അബ്ദുല്ല, രതീശൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. മൈനർ ഇറിഗേഷൻ എക്സികുട്ടീവ് എഞ്ചിനീയർ സത്യൻ.കെ.കെ റിപ്പോർട്ട് അവതരിപ്പിച്ചു. അസി.എക്സികുട്ടീവ് എഞ്ചിനീയർ ഹാബി.സി.എച്ച് നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/186046/ovc-trench-upgrade-minister-inaugurated-work-new)