#roadinaugurated | ഓർക്കാട്ടേരി എടവന താഴെ കൂത്തപ്പള്ളി റോഡ് ഉദ്ഘാടനം ചെയ്തു

#roadinaugurated | ഓർക്കാട്ടേരി എടവന താഴെ കൂത്തപ്പള്ളി റോഡ് ഉദ്ഘാടനം ചെയ്തു
Feb 26, 2024 02:20 PM | By MITHRA K P

ഓർക്കാട്ടേരി: (vatakaranews.in) ഓർക്കാട്ടേരി ഏഴാം വാർഡിലെ എടവന താഴെ കൂത്തപ്പള്ളി റോഡ് എറാമല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.പി മിനിക ഉദ്ഘാടനം ചെയ്തു.

സാധാരണക്കാരുടെ വികസന പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും അവ വളരെ വേഗം നടപ്പിലാക്കാൻ പരിശ്രമിക്കുന്നതിൽ ഏറെ മുന്നിലാണ് ഏറാമല പഞ്ചായത്ത് എന്ന് റോഡ് ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസിഡന്റ് പറഞ്ഞു.

അതോടൊപ്പം തന്നെ ഏഴഴകോടെ ഏഴാം വാർഡും വികസന പ്രവർത്തനങ്ങൾ നടത്താൻ ജാഗ്രതയോടെ പ്രവർത്തിച്ചു വരുന്നു എന്നും ഇതിനായി നേതൃത്യം കൊടുക്കുന്ന വാർഡ് മെമ്പർ ജസീലയുടെ പ്രവർത്തനം അഭിനന്ദന അർഹമാണെന്നും പ്രസിഡന്റ് കൂട്ടിച്ചേർത്തു.

വാർഡിലെ കൂത്തപ്പള്ളി ഏരിയയിലെ പ്രദേശത്തെ ജനങ്ങളുടെ ദീർഘ കാലമായുള്ള ആവശ്യമായിരുന്നു ആ ഇട വഴിയിലൂടെ ഒരു റോഡ്. മഴക്കാലത്ത് ചളി കെട്ടിക്കിടന്ന് നടന്നു പോകാൻ പോലും പറ്റാത്ത അവസ്ഥ.

പ്രദേശ വാസികളുടെ ദീർഘ നാളത്തെ ആവശ്യം 5 ലക്ഷം രൂപ അനുവദിപ്പിക്കാനും ആദ്യ ഭാഗം കോൺക്രീറ്റു ചെയ്തു ഗതാഗത യോഗ്യമാക്കാനും കഴിഞ്ഞു. വാർഡ് മെമ്പറും ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനുമായ ജസീല വി.കെ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

വാർഡ് വികസന സമിതി കൺവീനർ നാരായണ നെരോത്ത് സ്വാഗതം പറഞ്ഞു. സൂപ്പി മുളള്ളൻ കുന്നത്ത്, എ.കെ ബാബു, ടി.എൻ .കെ ശശീന്ദ്രൻ മാസ്റ്റർ, കൃഷ്ണൻ സി. കെ, സി.കെ ബാബു മാസ്റ്റർ, കാളിയത്ത് ശങ്കരൻ, നെരോത്ത് ഗംഗാധരൻ, കെ പി ബഷീർ, രമേശൻ എടവന എന്നിവർ സംസാരിച്ചു. റിയാസ് കുനിയിൽ നന്ദി പറഞ്ഞു.

#thazheKoothappalli #road #inaugurated #Orkatteri #Edavana

Next TV

Related Stories
 #specialteam | അപകട ഭീഷണി; കാട്ടുപന്നികളെ കൊന്നൊടുക്കാൻ ആയഞ്ചേരിയിൽ പ്രത്യേക ദൗത്യസംഘമെത്തും

Jul 27, 2024 12:14 PM

#specialteam | അപകട ഭീഷണി; കാട്ടുപന്നികളെ കൊന്നൊടുക്കാൻ ആയഞ്ചേരിയിൽ പ്രത്യേക ദൗത്യസംഘമെത്തും

ചക്കിട്ടപ്പാറയിൽ നിന്നുള്ള മുപ്പതോളം പേരടങ്ങിയ സംഘമാണ്...

Read More >>
#dogattack | പുതുപ്പണത്ത് നായയുടെ പരാക്രമം; സ്കൂൾ വിദ്യാർഥിക്ക് ദേഹമാസകലം കടിയേറ്റു

Jul 27, 2024 11:48 AM

#dogattack | പുതുപ്പണത്ത് നായയുടെ പരാക്രമം; സ്കൂൾ വിദ്യാർഥിക്ക് ദേഹമാസകലം കടിയേറ്റു

ദേഹമാസകലം കടിയേറ്റ വിദ്യാർഥിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ...

Read More >>
#Parco | ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ്  ബാസിമിന്റെ സേവനം

Jul 27, 2024 09:56 AM

#Parco | ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
Top Stories