---
title: "#death | കെട്ടിടത്തിൽ നിന്ന് വീണ് പരിക്കേറ്റയാൾ മരിച്ചു "
english_title: "#victim #died #after #falling #building"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/187623/victim-died-after-falling-building"
published_at: "2024-02-26T23:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65dccbeb9424b_death_3.jpg"
keywords: []
---

# #death | കെട്ടിടത്തിൽ നിന്ന് വീണ് പരിക്കേറ്റയാൾ മരിച്ചു 

> **Lead Summary:** **വടകര: [** കെട്ടിടത്തിൽ നിന്ന് വീണ് പരിക്കേറ്റയാൾ മരിച്ചു. ഒഞ്ചിയം കണ്ണോത്ത് ക്ഷേത്രത്തിന് സമീപം കോമരത്തിന് വിട വാസു ആണ് മരണപ്പെട്ടത്.

## Article Content

**വടകര: [** കെട്ടിടത്തിൽ നിന്ന് വീണ് പരിക്കേറ്റയാൾ മരിച്ചു. ഒഞ്ചിയം കണ്ണോത്ത് ക്ഷേത്രത്തിന് സമീപം കോമരത്തിന് വിട വാസു ആണ് മരണപ്പെട്ടത്.

ഏറാമലയിൽ ഇരുനില കെട്ടിടത്തിന് മുകളിൽ ജലസംഭരണി സ്ഥാപിക്കുന്നതിനിടയിൽ താഴെ വീഴുകയായിരുന്നു. ഉടനെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.

ഭാര്യ: ശൈലജ മക്കൾ: അവിനാഷ്, അഭിജിത്ത്. സഹോദരങ്ങൾ: ലീല,നാരായണൻ, ശ്രീധരൻ, രോഹിണി, രാജൻ, പരേതനായ ഭാസ്കരൻ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/187623/victim-died-after-falling-building)