പണിക്കോട്ടി: (vatakaranews.in) സഫ്‌ദർ ഹാശ്മി ആർട്‌സ് & സ്പോർട്‌സ് ക്ലബ്ബിൻ്റെ 32-ാം വാർഷികഘോഷം വി.പി. കണ്ണേട്ടൻ നഗറിൽ വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. സാംസ്ക്കാരിക സമ്മേളനം എഴുത്ത്കാരനും ചലചിത്ര നടനും ചലചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ ഉദ്ഘാടനം ചെയ്‌തു.


സ്വാഗത സംഘം കൺവീനർ എം.ടി. പ്രശാന്ത് സ്വഗതം പറഞ്ഞു. ചെയർമാൻ കെ ടി സജീവൻ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ പി.കെ. ബാലകൃഷ്ണൻ, സിനിമ സംവിധായകൻ പപ്പൻ നരിപ്പറ്റ എന്നിവർ സംസാരിച്ചു.
രേഷ്മ ടി.കെ. നന്ദി പറഞ്ഞു. പ്രദേശത്തെ അംഗൻവാടിയിൽ ദീർഘകാലം ടീച്ചറായി പ്രവർത്തിച്ച ഗീത ടീച്ചറേയും ഹെൽപ്പറായി പ്രവർത്തിച്ച ഗിരിജ കളത്തിലിനേയും തച്ചോളിക്കളി പരിശീലകനായ മധു മേപ്പാട്ടിനേയും പ്രേംകുമാർ ആദരിച്ചു.
തുടർന്ന് അംഗൻവാടി കുട്ടികളുടെ കലാപരിപാടികളും, സഫ്ദർ ഹാശ്മി കലാകാരന്മാരും കലാകാരികളും അവതരിപ്പിച്ച നൃത്തനൃത്യങ്ങളും നടന്നു. തുടർന്ന് പ്രദീപ് മേമുണ്ട സംവിധാനം ചെയ്ത തിരിച്ചറിവ് എന്ന നാടകവും അരങ്ങേറി.
#Anniversary #Celebration #Safdar #Hashmi #Arts&Sports #Club #organized