വടകര: (vatakaranews.in) ഓർക്കാട്ടേരി ഒ.പി.കെ യിലെ അഞ്ചാംക്ലാസ്സ് വിദ്യാർത്ഥി ആവണി വേക്കോട്ട് എഴുതി പുറത്ത് ഇറക്കുന്ന ആവണിപ്പൂക്കൾ കവിതാ സമാഹാരത്തിൻ്റെ കവർ ഏറാമല ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷുഹൈബ് കുന്നത്ത് പ്രകാശനം ചെയ്തു.
തന്റെ കുഞ്ഞു മനസ്സിലൂടെ ചുറ്റുപാടിനെ സസൂഷ്മം നിരീക്ഷിച്ച് സ്വന്തം ശൈലിയുടെയാണ് മിക്ക കവിതകളും എഴുതിയത് യുറിക്ക തുടങ്ങി ഒട്ടേറേ മാസികകളിൽ ആവണിയുടെ കവിതകൾ പ്രസിധീകരിച്ചിട്ടുണ്ട്.
ഓർക്കാട്ടേരി എൽ.പി സ്കൂൾ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിയായ ആവണി വേക്കോട്ട് ബിജുവിന്റെയും ഷിനിയുടെയും മകളാണ്. സൃഷ്ടി പഥം പബ്ലിക്കേഷനാണ് കവിത പുറത്ത് ഇറക്കുന്നത്. ചടങ്ങിൽ എം.കെ വിനോദൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
കവിയത്രി ഹന്ന സ്വാഗതം പറഞ്ഞു. സൃഷ്ടി പഥം പബ്ലിക്കേഷൻ കോഡിനേറ്റർ സജിത്ത് ഐ.പി, ഗോപാലൻ കിഴക്കയിൽ, രാജൻ വി.ഒ.കെ, പുഷ്പ ടീച്ചർ, വിനോദൻ പുനത്തിൽ, രവീന്ദ്രൻ എം.എൻ, വി.പി കുഞ്ഞബ്ദുള്ള, ബിജു വേക്കോട്ട് തുടങ്ങിയവർ സംസാരിച്ചു.
#avanippookkal #cover #poetry #collection #released