ആയഞ്ചേരി: (vatakaranews.com) വയോജന പരിപാലനത്തിന്റെയും സാന്ത്വനത്തിന്റെയും അനുകമ്പയുടെയും ബാലപാഠങ്ങൾ സ്വായത്തമാക്കുന്നതിനും പകർന്നു നൽകുന്നതിനുമായി കടമേരി എം.യു.പി. സ്കൂൾ ജെ.ആർ.സി. വിദ്യാർത്ഥികൾ എടച്ചേരി തണൽ പാലിയേറ്റീവ് സെൻ്റർ സന്ദർശിച്ചു.
സ്കൂളിലെ 50 ഓളം ജെ.ആർ.സി വിദ്യാർത്ഥികളാണ് അധ്യാപകരായ വി. പി. സുഹറ, എം. കെ. നൂർജഹാൻ, സി. കെ. മുബാറക്ക്, അർഷദ് അബ്ദുല്ല എന്നിവരോടൊപ്പം എടച്ചേരി തണൽ സന്ദർശിച്ചത്. ഒപ്പം രക്ഷിതാക്കൾ കുട്ടികളിലൂടെ കൊടുത്തയച്ച സംഭാവനകളും പഴങ്ങളും പലഹാരങ്ങളും തണൽ മാനേജർ ഷാജഹാൻ ഏറ്റുവാങ്ങി.
അഡ്മിനിസ്ട്രേറ്റർ രാജൻ, സ്റ്റാഫ് അംഗങ്ങളായ പ്രിയ, അനുശ്രീ എന്നിവർ വിദ്യാർത്ഥികളെ സ്വീകരിച്ചു. പാട്ടും ഡാൻസും കളി ചിരിയുമായി ഒരു പകൽ മുഴുവൻ വിദ്യാർത്ഥികൾ അവർക്കൊപ്പം ചെലവഴിച്ചു.
#Consolation #Children #came #thanal #impart #childish #lessons