ചോറോട് : (vatakaranews.com) കോഴിക്കോട് ജില്ലയിലെ തന്നെ ഏക മുച്ചിലോട്ട് കാവായ ചോറോട് രാമത്ത് പുതിയ കാവ് ശ്രീ മുച്ചിലോട്ട് കാവിലെ കളിയാട്ട മഹോത്സവത്തിലേക്ക് ഭക്തജനപ്രവാഹം. മാർച്ച് 4 ന് വൈകുന്നേരം 5 മണിക്ക് മാങ്ങോട്ട് പാറ, മുയിപ്ര പടിഞ്ഞാറ്, മണിയാറത്ത് മുക്ക് എന്നിവിടങ്ങളിൽ നിന്നും നൂറ് കണക്കിന് ഭക്തർ അന്നദാനത്തിനുള്ള സാധനങ്ങളുമായി കലവറ നിറക്കൽ ഘോഷയാത്രകൾ ക്ഷേത്രത്തിലെത്തി.
8 മണിക്ക് കൊടിയേറ്റം നടന്നു. ഒപ്പം നരമ്പിൽ ഭഗവതി. കണ്ണങ്ങാട്ട് ഭഗവതി, പുലിയൂർകാളി തിറകൾ നടന്നു. ഒപ്പം ക്ഷേത്രത്തിൽ എല്ലാ ദിവസവും ഉച്ചക്ക് രാത്രിയും അന്നദാനവും നടക്കും. അതുപോലെ വിവിധ കലാപരിപാടികലും അരങ്ങേറി. നാഗഭഗവതി തിറ, കല്യാണ പന്തൽ വരവ് എന്നിവയും നടന്നു. ആഘോഷത്തിന്റെ ഭാഗമായി അറുപതിൽ പരം കിടപ്പു രോഗികൾക്ക് ഭക്ഷണ കിറ്റ് വീടുകളിൽ എത്തിച്ചു.
മാർച്ച് 7 ന് ഉത്സവത്തിന് സമാപനമാകും. രാവിലെ കുളിച്ചെഴുന്നള്ളത്ത് നൃത്തം, കൊടിയില കൊടുക്കൽ,. കണ്ണങ്ങാട്ട് ഭഗവതി തിറ, പുലിയുർ കാളി തിറ, കനലാട്ടം. ഉച്ചക്ക് അന്നദാനം 12.30 ന് തിരുമുടി നിവരൽ, രാത്രി 10 മണി തിരുമുടി ആറാടിക്കൽ എന്നിവയോടെ കളിയാട്ട മഹോത്സവം സമാപിക്കും. ദൂരദിക്കുകളിൽ നിന്നും ഭക്തരുടെ പ്രവാഹമാണിവിടേക്ക്.
#Devotees #flock #puthiyaKavu #Sreemuchilott #KaliyattaKavu