ആയഞ്ചേരി: കടമേരി എം.യു. പി. സ്കൂൾ പുറത്തിറക്കിയ പത്രിക 'സ്പന്ദനം' വടകര എം.എൽ.എ. കെ.കെ. രാമ പ്രകാശനം നിർവഹിച്ചു.


ഈ അധ്യായന വർഷം സ്കൂളിൽ നടന്ന വിവിധ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളുടെ റിപ്പോർട്ടും ചിത്രങ്ങളും മറ്റു ലേഖനങ്ങളുമാണ് പത്രികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ചടങ്ങിൽ പി.ടി.എ. പ്രസിഡൻ്റ് മൻസൂർ ഇടവലത്ത്, ഹെഡ്മാസ്റ്റർ ടി.കെ.നസീർ, പത്രിക കൺവീനർ പി.പ്രേംദാസ്, ഫെസ്റ്റിവൽ കമ്മിറ്റി കൺവീനർ പി.കെ. അഷ്റഫ്, സി.എച്ച്. സായിസ്, കെ.സി. ഫാസിൽ എന്നിവർ സംബന്ധിച്ചു.
#spanthanam #school #paper #released #kadamerimupschool