ആയഞ്ചേരി : (vatakaranews.com) കെ.കെ ശൈലജയുടെ വിജയം ഉറപ്പാക്കാൻ കുറ്റ്യാടിയിലും കർമ്മനിരതരായി എൽ ഡിഎഫ്. ഇടതുപക്ഷ ജനാധിപത്യ മുന്നണി കുറ്റ്യാടി നിയമസഭ മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ആയഞ്ചേരിയിൽ പി എം സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.
കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ അധ്യക്ഷനായി. വടകര ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കെ കെ ശൈലജ, സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ, പി സുരേഷ് ബാബു, എടയത്ത് ശ്രീധരൻ, വി ഗോപാലൻ, കെ കെ മുഹമ്മദ്, സമദ് നരിപ്പറ്റ, പി പി മുകുന്ദൻ എന്നിവർ സംസാരിച്ചു.
കെ കെ ദിനേശൻ സ്വാഗതം പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് സി എച്ച് ഹമീദ് ഉദ്ഘാടനം ചെയ്തു. കൺവൻഷനിൽ 501 അംഗ തെരെഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു. ഭാരവാഹികൾ: ടി കെ രാഘവൻ ( പ്രസിഡന്റ് ), സി കെ ബിജിത്ത് ലാൽ, ഒ കെ രവീന്ദ്രൻ, കെ പുഷ്പജ, ആയടത്തിൽ രവീന്ദ്രൻ, തായന ശശീന്ദ്രൻ, മഹേഷ് പയ്യട, പി പി മുകുന്ദൻ, കെ കെ ജയപ്രകാശൻ, സി എച്ച് ഇബ്രാഹിം ഹാജി, ബഷീർ അഹമ്മദ്, കെ പി കുഞ്ഞിരാമൻ,
നീലിയോട്ട് നാണു( വൈസ് പ്രസിഡന്റുമാർ ), ടി പി ഗോപാലൻ( സെക്രട്ടറി), കെ പി പവിത്രൻ, ടി സുരേന്ദ്രൻ, കെ എം ബാബു, ചെറിയത്ത് വിനോദൻ, കെ കെ സുരേഷ്, കൂടത്താംകണ്ടി സുരേഷ്, കുനിയിൽ രാഘവൻ, വി ഐ സത്യൻ, കോമത്ത് രാജൻ, കെ കെ രവീന്ദ്രൻ, സി നൗഫൽ (ജോ. സെക്രട്ടറിമാർ ), കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ (ട്രഷറർ).
#Victory #Shailaja #LDF #active #Kuttati #too