#harthal | മുക്കാളിയിൽ അടിപ്പാത സംരക്ഷിക്കാനായി ടൗണിലെ വ്യാപാരികൾ ഹർത്താൽ ആചരിച്ചു

#harthal | മുക്കാളിയിൽ അടിപ്പാത സംരക്ഷിക്കാനായി  ടൗണിലെ വ്യാപാരികൾ ഹർത്താൽ ആചരിച്ചു
Mar 13, 2024 11:34 AM | By Kavya N

അഴിയൂർ : (vatakaranews.com) ദേശീയ പാതയിൽ വടക്കെ മുക്കാളിയിൽ നിലവിലുള്ള അടിപ്പാത സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മുക്കാളി ടൗണിലെ വ്യാപാരികൾ കടകളടച്ച് ഹർത്താൽ ആചരിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി വ്യാപാരി \ സമിതി എന്നിവയുടെ നേതൃത്വത്തിലാണ് ഹർത്താൽ ആചരിച്ചത്.

തുടർന്ന് മുക്കാളി അടിപ്പാത ഡ്രെയിനേജ് സംരക്ഷണ സമിതി നേതൃത്വം നൽകുന്ന പ്രക്ഷോഭത്തിന് പിന്തുണ അർപ്പിച്ച് സമരപ്പന്തലിൽ എത്തി. ഇരുപത്തി ഒന്ന് ദിവസമായി നടന്ന് വരുന്ന സമരം ജില്ലാ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.പി. നിഷ ഉദ്ഘാടനം ചെയ്തു.

ജനങ്ങൾ വർഷങ്ങളായി സഞ്ചരിക്കുന്ന അടിപ്പാത ഇല്ലാതാക്കാനുള്ള ദേശീയപാത അതോറിറ്റി നീക്കം ചെറുത്ത് തോല്പിക്കുമെന്ന് അവർ പറഞ്ഞു ചടങ്ങിൽ വ്യാപാരി വ്യവസായി ഏകോപന സമിതി അഴിയൂർ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.

മുൻ മന്ത്രി സി കെ നാണു, പി. ജിനീഷ് ,സാലിം പുനത്തിൽ, കെ.പി. ജയകുമാർ,പി. ബാബുരാജ്, .അഡ്വ എസ് ആശിഷ്, എ ടി ശ്രീധരൻ, പ്രദീപ് ചോമ്പാല, പി.കെ. പ്രീത, റീന രയരോത്ത്, കവിത അനിൽകുമാർ, പി.പി. ശ്രീധരൻ, ഹാരിസ് മുക്കാളി നിജിൻ ലാൽ ,'കെ പി വിജയൻ, കെ പി ഗോവിന്ദൻ , കെ എ സുരേന്ദ്രൻ, ,കെ.ടി ദാമോധരൻ ബാബുഹരിപ്രസാദ് എന്നിവർ സംസാരിച്ചു. ഒപ്പം വ്യാപാരികൾ ടൗണിൽ പ്രകടനവും നടത്തി

#Traders #town #harthal #protect #footpath #Mukkali

Next TV

Related Stories
#Parco | ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ്  ബാസിമിന്റെ സേവനം

Jul 27, 2024 09:56 AM

#Parco | ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
#Register | കാര്‍ഷിക യന്ത്രങ്ങള്‍ സബ്സിഡി നിരക്കില്‍ വാങ്ങാന്‍ രജിസ്റ്റര്‍ ചെയ്യാം

Jul 26, 2024 03:55 PM

#Register | കാര്‍ഷിക യന്ത്രങ്ങള്‍ സബ്സിഡി നിരക്കില്‍ വാങ്ങാന്‍ രജിസ്റ്റര്‍ ചെയ്യാം

അപേക്ഷകന്‍ കുറഞ്ഞ ഭൂമിക്ക് എങ്കിലും കരം അടയ്ക്കുന്ന വ്യക്തി...

Read More >>
Top Stories










News Roundup