ആയഞ്ചേരി : (vatakaranews.com) ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് മൂന്നാം വർഡ് കേരകർഷകർക്ക് ജൈവവളം വിതരണം ചെയ്തു. 2023-24 വർഷത്തെ ജനകീയസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രാമസഭ മുഖേന അപേക്ഷ നൽകി തെരഞ്ഞെടുത്ത ഗുണഭോക്താക്കൾക്കാണ് ജൈവവളം വിതരണം ചെയ്തത്.
പരിപാടിയുടെ ഉദ്ഘാടനം വാർഡ് മെംബർ ടി.കെ.ഹാരിസ് നിർവ്വഹിച്ചു. ചടങ്ങിൽ വികസന സമിതി കൺവീനർ തറമൽ കുഞ്ഞമ്മദ്, വെളുത്ത പറമ്പത്ത് വിനോദിനി, ചെറുകുന്നുമ്മൽ ഫൈസൽ, ചാലിൽ അഷ്റഫ്, രതീഷ് കുറ്റിക്കാട്ടിൽ, നിസാർ താനിവയൽ, മഠത്തിൽ സഹ്റ എന്നിവർ സംബന്ധിച്ചു.
#Relief #plantain #farmers #Ayanchery #GramPanchayath #distributed #organic #manure