അഴിയൂർ : (vatakaranews.com) ദീർഘകാലം ഐ എൻ എൽ അഴിയൂർ പഞ്ചായത്ത് കമ്മറ്റിയുടെ പ്രസിഡണ്ടായിരുന്ന ആർ പി അഹമ്മദ് ഹാജിയുടെ നിര്യാണത്തിൽ അഴിയൂരിൽ നടന്ന സർവ്വകക്ഷി യോഗം അനുശോചിച്ചു . ഐ എൻ എൽ വടകര മണ്ഡലം സെക്രട്ടറി എം പി അബ്ദുള്ള അധ്യക്ഷത വഹിച്ചു.
വിപി ഇബ്രാഹീം അനുശോചന പ്രമേയം അവതരിപ്പിച്ചു.പി ബാബുരാജ് വി പി,അനിൽകുമാർ,നവാസ് നെല്ലോളി, പ്രദീപ് ചോമ്പാല, കെ വി രാജൻ ,ശ്രീധരൻ കൈപ്പാട്ടിൽ, മുബാസ് കല്ലേരി, കെ പിപ്രമോദ് , കെ വി ശ്രീജേഷ്, എ കെ ,സൈനുദ്ധീൻ , എസ് പി ഹംസ, മുസ്തഫ പള്ളിയത്ത് എന്നിവർ സംസാരിച്ചു.
#Condolences #demise #RPAhmedHaji