വടകര:(vatakaranews.in) ഇന്ന് തെരഞ്ഞടുപ്പ് അങ്കത്തിനായി നാമനിർദേശ പത്രിക നൽകിയതിന് ശേഷം എൻ ഡി എ സ്ഥാനാർത്ഥി സി ആർ പ്രഫുൽ കൃഷ്ണ നേരെ പോയത് കളരി അങ്കത്തട്ടിൽ അങ്കം കുറിച്ച മീനാക്ഷി അമ്മയുടെ അനുഗ്രഹം വാങ്ങാൻ.


ഇന്ന് വൈകുന്നേരത്തോടെ വടകര പുതുപ്പണം കരിമ്പനപ്പാലത്തെ പത്മശ്രീ മീനാക്ഷിയമ്മ ഗുരുക്കളെ കണ്ട് അനുഗ്രഹം വാങ്ങിയതിന് ശേഷം വടകര കടത്തനാടൻ കളരിയെ കുറിച്ച് ചോദിച്ചറിഞ്ഞു.
കളരിയിൽ ഉറുമി വീശിയും, വാളും പരിചയും കൊണ്ട് ആയോദ്ധന മുറകൾ പയയറ്റിയുമാണ് സ്ഥാനാർത്ഥി മടങ്ങിയത്.
തെരഞ്ഞെടുപ്പിന്റെ അങ്കത്തട്ടിൽ നിന്ന കളരി അങ്ക അങ്കത്തട്ടിലേക്ക് ഇറങ്ങിയപ്പോൾ ആത്മവിശ്വാസം കൂടിയതായി പ്രഫുൽ കൃഷ്ണ മീനാക്ഷിയമ്മ ഗുരുക്കളോട് പറഞ്ഞു.
#Urumi #Praful #PrafulKrishna #Election #Kalari