വടകര : (vatakaranews.in)തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം കഴിഞ്ഞ ദിവസം വടകരയിൽ നടന്ന യുഡിഎഫ് വനിതാ റാലിയിൽ തൊഴിലുറപ്പ് തൊഴിലാളികളെ അപമാനിച്ച് മുദ്രാവാക്യം വിളിച്ചതിൽ തളിർ വനിത സൗഹൃദ കൂട്ടായ്മ പ്രതിഷേധിച്ചു.


യുഡിഎഫിൻ്റെ തൊഴിലാളി വിരുദ്ധ സമീപനമാണ് ഇത്തരം സംഭവങ്ങളിലൂടെ പുറത്ത് വരുന്നതെന്നും യുഡിഎഫ് നേതൃത്വം മറുപടി പറയണമെന്നും യോഗം അഭിപ്രായപ്പെട്ടു.
എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജ ടീച്ചറെ വിജയിപ്പിക്കാൻ രംഗത്തിറങ്ങുമെന്ന് കൂട്ടായ്മ തീരുമാനിച്ചു.നിഷ രാമത്ത് കുനി സ്വാഗതം പറഞ്ഞ ചടങ്ങിൽ ബേബി ബാ ലമ്പ്രത്ത് അധ്യക്ഷം വഹിച്ചു. ആർ ജെ ഡി പഞ്ചായത്ത് കമ്മറ്റിഅംഗം എം. എം ബിജു യോഗം ഉദ്ഘാടനംചെയ്തു.
#Thalir #Women #Association #protested #against #humiliation #guaranteed #workers