ആയഞ്ചേരി: (vatakara.truevisionnews.com) പി എം ശ്രീ സ്കൂൾ പദ്ധതിയുടെ ധാരണാപത്രം ഒപ്പുവെക്കാത്തതിൻ്റെ പേരിൽ സമഗ്ര ശിക്ഷ അഭിയാൻ പദ്ധതി പ്രകാരം കേരളത്തിന് ലഭിക്കേണ്ട 1500 കോടിയോളം രൂപ തടഞ്ഞുവെച്ച കേന്ദ്ര സർക്കാർ നടപടി പിൻവലിക്കണമെന്ന് എ. ഐ. എസ്. എഫ് ആയഞ്ചേരി മണ്ഡലം കൺവൻഷൻ ആവശ്യപ്പെട്ടു. ജില്ല പ്രസിഡണ്ട് ചൈത്ര വിജയൻ ഉദ്ഘാടനം ചെയ്തു.


എൻ കെ മിഥുൻ അധ്യക്ഷത വഹിച്ചു. സി പി ഐ മണ്ഡലം സെക്രട്ടറി കെ പി പവിത്രൻ, എ ഐ വൈ എഫ് ജില്ല സെക്രട്ടറി അഭിജിത്ത് കോറോത്ത്, സി കെ ബിജിത്ത് ലാൽ, അഡ്വ. കെ പി ബിനൂപ്, ഹരികൃഷ്ണ മൊകേരി, അഭിനന്ദ് കെ പി,ശ്വേത ശശീന്ദ്രൻ,സിദ്ധാർഥ് സി എസ്, വൈഗ പ്രശാന്ത് കുമാർ എന്നിവർ സംസാരിച്ചു.
പുതിയ ഭാരവാഹികളായി പ്രസിഡണ്ട് ശ്വേത ശശീന്ദ്രൻ, വൈസ് പ്രസിഡണ്ടുമാർ വൈഗ പ്രശാന്ത് കുമാർ, ഇ.പിഅനിരുദ്ധ് , സെക്രട്ടറി കെ.പി അഭിനന്ദ്, ജോ: സെക്രട്ടറിമാർ വി.ടി അശ്വന്ത് , സി.എസ് സിദ്ധാർഥ് എന്നിവരെ തെരഞ്ഞെടുത്തു.
#Central #action #Sarvashikshaabhiyan #funds #AISF