#Controversy|ഷാഫി ഗാന്ധിയെയും മറന്നോ ? കോൺഗ്രസ് സ്ഥാനാർത്ഥി ഗാന്ധി പ്രതിമയിൽ ഹാരാർപ്പണം നടത്താതത് വിവാദമാകുന്നു

#Controversy|ഷാഫി ഗാന്ധിയെയും മറന്നോ ? കോൺഗ്രസ് സ്ഥാനാർത്ഥി ഗാന്ധി പ്രതിമയിൽ ഹാരാർപ്പണം നടത്താതത് വിവാദമാകുന്നു
Apr 15, 2024 01:38 PM | By Meghababu

 വടകര : (vatakaranews.in)വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥിയായ കോൺഗ്രസ് നേതാവ് ഷാഫി പറമ്പിൽ ഗാന്ധി പ്രതിമയിൽ ഹാരാർപ്പണം നടത്താതത് വിവാദമാകുന്നു.

ഷാഫി ഗാന്ധിയെയും മറന്നോ ? എന്ന ചോദ്യവും സംഘപരിവാറിനെ വെറുപ്പിക്കാൻ ഷാഫിക്ക് കഴിയില്ലെന്ന ആരോപണവുമായി എൽഡിഎഫ്. ഗാന്ധി പ്രതിമയിൽ ഷാഫി പറമ്പിൽ ഹാരാർപ്പണം നടത്താതത് വടകരയിൽ വിവാദമാക്കുകയാണ്. 

വടകരയിലെ എൽഡി എഫ് സ്ഥാനാർഥി ശൈലജടീച്ചർ നോമിനേഷൻ കൊടുക്കാൻ പോയത് മഹാത്മാഗാന്ധിയുടെ പ്രതിമയിൽ ഹാരാർപ്പണം നടത്തിയിട്ടും ഭരണഘടനയുടെ ആമുഖം വായിച്ച് പ്രതിജ്ഞ എടുത്തിട്ടുമാണ്.

എന്നാൽ ഗാന്ധിയൻ പിന്മുറക്കാരാണെന്ന് അവകാശപ്പെടുന്ന കോൺഗ്രസിൻ്റെ സ്ഥാനാർത്ഥി ഗാന്ധി പ്രതിമയുടെ അടുത്ത് പോലും എത്തി നോക്കുക പോലും ചെയ്തില്ലല്ലെന്നും എന്തുകൊണ്ടായിരിക്കുമെന്ന ചോദ്യമാണ് ഉയർന്ന് വരുന്നത്.

"ഗാന്ധിയെ കൊന്ന സംഘപരിവാറിനെ വെറുപ്പിക്കാൻ ഷാഫിക്ക് കഴിയില്ല. പാലക്കാട്ടെ ബിജെപിക്കാരുടെ ഒക്കച്ചങ്ങായി ഈ ഷാഫിയെന്ന കാര്യം യൂത്ത് കോൺഗ്രസ് നേതാക്കൾ തന്നെ മാധ്യമങ്ങളോട് തുറന്നടിച്ചതല്ലേ ? സംഘപരിവാറിനെ ചൊടിപ്പിക്കാതെയുള്ള കോൺഗ്രസിന്റെ വർഗീയ നിലപാടിനോട് കോൺഗ്രസ്‌ അണികളിൽ തന്നെ കടുത്ത വിയോജിപ്പാണുള്ളത് " എൽഡിഎഫ് നേതാവ് കെ.ടി കുഞ്ഞികണ്ണൻ പറഞ്ഞു.

വടകരയിൽ ലീഗിലെയും കോൺഗ്രസിലെ നേതാക്കളിൽ പലരും ഷാഫിസംഘത്തിൻ്റെ ഇമ്മാതിരികളിയിൽ അസ്വസ്ഥരാണ്. ഇത് പാലക്കാടല്ല വടകരയാണെന്ന് അവരിൽ പലരും ഷാഫിയെ പരസ്യമായി തന്നെ ഓർമ്മിപ്പിച്ചിട്ടുണ്ടെന്നാണ് വടകരയിൽ കേൾക്കുന്ന അങ്ങാടിവർത്തമാനമാണെന്നും എൽഡിഎഫ് കേന്ദ്രങ്ങൾ പറയുന്നു.

പാലക്കാട് ബി ജെ പി ക്കെതിരെ സമരം ചെയ്യില്ലെന്ന് ഷാഫി പറമ്പിൽ പറഞ്ഞെന്ന് പാലക്കാടെ യൂത്ത് കോൺഗ്രസ്‌ നേതാവ് തന്നെ പറഞ്ഞിട്ടുണ്ട്. പാലക്കാട് നിന്ന് എം എൽഎ ആയിട്ട് പോലും ബി ജെ പിക്കെതിരെ മിണ്ടാത്ത ഷാഫി വടകരയിൽ മത്സരിക്കുമ്പോൾ ഗാന്ധിയെ കണ്ട് ബിജെ പിയെ വെറുപ്പിക്കുമെന്ന് ചിന്തിക്കാനാവില്ല.

വയനാട്ടിലെ സ്ഥാനാർഥിയായ രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പു പ്രചരണത്തിന് വന്നപ്പോൾ ലീഗിന്റെ കൊടി ഉപയോഗിക്കാതിരുന്നതും ബി ജെ പിയെ പേടിച്ചിട്ടാണല്ലോ?കോൺഗ്രസ് കൊടിയും മാറ്റിവെച്ചാണല്ലോ കോൺഗ്രസുകാരുടൊ വയനാട്ടിലെ പ്രചരണം.

വടകരയുടെ പ്രബുദ്ധതയെ പരിഹസിക്കുന്ന ഷാഫിയുടെ വർഗീയക്കളികൾക്കെതിരെ ശക്തമായ പ്രതിഷേധമാണ് കോൺഗ്രസ് അണികൾക്കിടയിൽ നിന്നു തന്നെ ഉയരുന്നതെന്നും എൽഡിഎഫ് ചൂണ്ടി കാട്ടുന്നു.

#forgotten #Shafi #Gandhi #Controversy Congress #candidate #failure to #pay #homage

Next TV

Related Stories
#safiparambil | വൈബ് വിജയാരവം  30ന് ;  വടകര ടൗണ്‍ഹാളില്‍ - നിയുക്ത എം.പി ഷാഫി പറമ്പിൽ ഉദ്ഘാടനം ചെയ്യും

Jun 22, 2024 02:38 PM

#safiparambil | വൈബ് വിജയാരവം 30ന് ; വടകര ടൗണ്‍ഹാളില്‍ - നിയുക്ത എം.പി ഷാഫി പറമ്പിൽ ഉദ്ഘാടനം ചെയ്യും

വൈബ് അക്കാദമിക് കൗണ്‍സില്‍ ചെയര്‍മാന്‍ കെ.ടി മോഹന്‍ദാസ് അധ്യക്ഷനാകും. ജനപ്രതിനിധികൾ, ജില്ലയിലെ വിവിധ വിദ്യാഭ്യാസ ഓഫീസർമാർ പരിപാടിയിൽ...

Read More >>
#KKRama | ലഹരി ഉപയോഗത്തിനും ഉപഭോഗത്തിനുമെതിരെ ജനകീയ പ്രതിരോധം ശക്തമാക്കും-കെ.കെ രമ എം.എല്‍.എ

Jun 22, 2024 02:28 PM

#KKRama | ലഹരി ഉപയോഗത്തിനും ഉപഭോഗത്തിനുമെതിരെ ജനകീയ പ്രതിരോധം ശക്തമാക്കും-കെ.കെ രമ എം.എല്‍.എ

നാട്ടിലാകെ ലഹരി മാഫിയ സംഘം ശക്തിപ്പെടുന്ന സാഹചര്യത്തില്‍ വലിയ ദുരന്തങ്ങളാണ് ഇടയ്ക്കിടെ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. നിരവധി ചെറുപ്പക്കാരുടെ...

Read More >>
#suicideattempt | പയ്യന്നൂർ പോലീസ് സ്റ്റേഷനിൽ വടകര സ്വദേശിയായ പോലീസുകാരൻ ആത്മഹത്യക്ക് ശ്രമിച്ചു

Jun 22, 2024 02:01 PM

#suicideattempt | പയ്യന്നൂർ പോലീസ് സ്റ്റേഷനിൽ വടകര സ്വദേശിയായ പോലീസുകാരൻ ആത്മഹത്യക്ക് ശ്രമിച്ചു

ഒരുവർഷം മുൻപ്‌ പയ്യന്നൂർ പോലീസ് കൺട്രോൾ റൂമിലേക്ക് നിയമിതനായ ഇദ്ദേഹം ഇപ്പോൾ പയ്യന്നൂർ പോലീസ് സ്റ്റേഷനിലാണ്...

Read More >>
#arrest |മാഹി വിദേശ മദ്യവുമായി തിക്കോടിസ്വദേശി എക്‌സൈസ് പിടിയിൽ

Jun 22, 2024 01:43 PM

#arrest |മാഹി വിദേശ മദ്യവുമായി തിക്കോടിസ്വദേശി എക്‌സൈസ് പിടിയിൽ

പരിശോധനയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ വിനീത് എം.പി, മുസ്ബിൻ ഇ.എം, ശ്യാംരാജ് എ , മുഹമ്മദ് റമീസ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ സീമ പി, സിവിൽ എക്സൈസ് ഓഫീസർ...

Read More >>
#SDPI | എസ് ഡി പി ഐ സ്ഥാപക ദിനം വടകരയിൽ വിപുലമായി ആചരിച്ചു

Jun 22, 2024 11:08 AM

#SDPI | എസ് ഡി പി ഐ സ്ഥാപക ദിനം വടകരയിൽ വിപുലമായി ആചരിച്ചു

അഴിയൂർ പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഡ്സ് സ്കൂൾ കുട്ടികൾക്ക് ഭക്ഷണം വിതരണം ചെയ്തു. ഹൈ സ്കൂൾ, ബാബരി, കണ്ണൂക്കര, തുടങ്ങിയ ബ്രാഞ്ച്...

Read More >>
#parco |വടകര പാർകോയിൽ  എല്ലാ ദിവസങ്ങളിലും ലേഡി സർജൻ ഡോ. റജ്‌വ നൗഫലിന്റെ സേവനം

Jun 22, 2024 10:15 AM

#parco |വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ലേഡി സർജൻ ഡോ. റജ്‌വ നൗഫലിന്റെ സേവനം

വേനലവധിയുടെ ഭാഗമായി സുന്നത്ത് കർമ്മങ്ങൾക്ക് ജനറൽ സർജറി വിഭാഗത്തിൽ പ്രത്യേക ഇളവുകൾ...

Read More >>
Top Stories