വടകര : (vadakara.truevisionnews.com)പാർലമെന്റ് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ ശൈലജ ടീച്ചറുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം എൽ.ഡി.എസ്.എഫ് പാർലമെന്റ് മണ്ഡലം കമ്മിറ്റി തയ്യാറാക്കിയ ലഘുലേഖ സ്റ്റുഡൻസ് വിത്ത് ടീച്ചർ കൊയിലാണ്ടി മണ്ഡലത്തിലെ തച്ചൻകുന്നിൽ വെച്ച് കെ.കെ.ശൈലജ ടീച്ചറും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും ചേർന്ന് പ്രകാശനം ചെയ്തു.
എൽഡിഎസ്എഫ്പാർലമെന്റ് മണ്ഡലം കമ്മിറ്റി ഭാരവാഹികളായ കെ.വി.അനുരാഗ്,ജാൻവി കെ സത്യൻ,സരോദ് ചങ്ങാടത്ത് എന്നിവർ പങ്കെടുത്തു. രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കുവാനും കച്ചവടവൽക്കരിക്കാനും തയ്യാറായ കേന്ദ്ര സർക്കാരിനെതിരായ ക്യാമ്പയിനുമായി എൽ.ഡി.എസ്.എഫ് പ്രവർത്തകർ വരും ദിവസങ്ങളിൽ ഗൃഹസന്ദർശനം നടത്തി വിദ്യാർത്ഥികളെ കാണും.
മണ്ഡലത്തിലെ കന്നി വോട്ടർമാരിൽ സിംഹഭാഗവും വിദ്യാർത്ഥികളാണ്.രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കാൻ ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകളും ഇടതുപക്ഷവും അഹോരാത്രം പൊരുതുന്ന കാലത്ത് ഇടത് ചേരിയെ ശക്തിപ്പെടുത്താൻ ആഹ്വാനം ചെയ്തുകൊണ്ടാണ് എൽ.ഡി.എസ്.എഫ് പ്രവർത്തകർ വിദ്യാർത്ഥികളുമായി നേരിട്ട് സംവദിക്കുക.
#Pamphlet #Release #studentswithteacher #LDSF