#complaint|ടീച്ചറെ അപകീർത്തിപ്പെടുത്തൽ: യൂട്യൂബർക്കെതിരെ വനിതാ കമീഷന്‌ പരാതി

#complaint|ടീച്ചറെ അപകീർത്തിപ്പെടുത്തൽ: യൂട്യൂബർക്കെതിരെ വനിതാ കമീഷന്‌ പരാതി
Apr 23, 2024 07:03 PM | By Meghababu

 വടകര : (vatakara.truevisionnews.com)എൽഡിഎഫ്‌ സ്ഥാനാർഥി കെ കെ ശൈലജ ടീച്ചറെ യൂട്യൂബ്‌ ചാനലിലൂടെ അപകീർത്തിപ്പെടുത്തുകയും അധിക്ഷേപിക്കുകയുംചെയ്‌ത സൂരജ്‌ പാലാക്കാരനെതിരെ ജനാധിപത്യ മഹിളാ അസോസിയേഷൻ വനിതാ കമീഷന്‌ പരാതി നൽകി.

അശ്ലീല പരാമർശങ്ങളും അധിക്ഷേപങ്ങളും നിറഞ്ഞ വീഡിയോകൾക്കെതിരെയാണ്‌ പരാതി. മുൻ ആരോഗ്യമന്ത്രിയും മഹിളാ അസോസിയേഷൻ നേതാവുമായ ലോകം ആദരിക്കുന്ന പൊതുപ്രവർത്തകയെ സമൂഹമധ്യത്തിൽ വ്യക്തിഹത്യ നടത്തിയ യൂട്യൂബർക്കെതിരെ നടപടിയാവശ്യപ്പെട്ട്‌ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി പരാതി നൽകിയത്‌.

അടിസ്ഥാനരഹിതവും അങ്ങേയറ്റം അപകീർത്തികരവുമാണ്‌ വീഡിയോകളുടെ ഉള്ളടക്കം. സമൂഹമാധ്യമങ്ങളിലെ ഇത്തരം പെരുമാറ്റം പൊതു ധാർമികതക്ക്‌ നിരക്കാത്തതും പൊതുപ്രവർത്തന രംഗത്തുള്ള വ്യക്തികളുടെ അന്തസ്സിനും സുരക്ഷയ്ക്കും വെല്ലുവിളിയുമാണ്‌.

സ്‌ത്രീ സമൂഹത്തിെനെയാകെ അപമാനിക്കുന്നതുമാണ്‌. അധിക്ഷേപകരമായ വീഡിയോക്കെതിരെയും യൂട്യൂബർക്കെതിരെയും സംസ്ഥാന വനിതാ കമീഷൻ നടപടിയെടുക്കണമെന്നും പരാതിയിൽ പറന്നു.

#Defamation #teacher #Complaint #against #YouTuber #Women's #Commission

Next TV

Related Stories
മാതൃസംഗമം ശ്രദ്ധേയമായി ; ജി വി എച്ച് എസ് എസ് മടപ്പള്ളിയിലെ 'ജുവല്‍സ് 25' വൻ ജനപങ്കാളിത്തത്തോടെ നടന്നു

Feb 15, 2025 09:01 PM

മാതൃസംഗമം ശ്രദ്ധേയമായി ; ജി വി എച്ച് എസ് എസ് മടപ്പള്ളിയിലെ 'ജുവല്‍സ് 25' വൻ ജനപങ്കാളിത്തത്തോടെ നടന്നു

വാർഷികാഘോഷത്തിന്റെ ഭാഗമായി ഹൈസ്‍കൂള്‍ വിഭാഗത്തില്‍ സാമൂഹിക പങ്കാളിത്തത്തോടെ പൂര്‍ത്തിയാക്കിയ ഐടി ലാബ് ഉദ്‌ഘാടനവും നടന്നു....

Read More >>
നവീകരിച്ച ജൂബിലി കുളം; വടകരയിൽ എംഎൽഎയെ തരംതാഴ്ത്തി ശിലാഫലകം നടത്തി, നഗരസഭയെ വിമർശിച്ച്  യുഡിഎഫും ആർഎംപിഐയും

Feb 15, 2025 05:18 PM

നവീകരിച്ച ജൂബിലി കുളം; വടകരയിൽ എംഎൽഎയെ തരംതാഴ്ത്തി ശിലാഫലകം നടത്തി, നഗരസഭയെ വിമർശിച്ച് യുഡിഎഫും ആർഎംപിഐയും

കേന്ദ്ര പദ്ധതിയായ നഗരസഞ്ചയം പദ്ധതിയുടെ ഭാഗമായി നവീകരിച്ച ജൂബിലി കുളത്തിന്റെ ഉദ്ഘാടനത്തിൽ എംഎൽഎയെ അവഹേളിക്കും വിധമാണ് ശിലാഫലകം...

Read More >>
പ്രതിഷേധ റാലി;  വടകരയിൽ ഫെബ്രുവരി 18 ന്  ഐ എൻ എൽ മതേതര സായാഹ്‍നം സംഘടിപ്പിക്കും

Feb 15, 2025 04:37 PM

പ്രതിഷേധ റാലി; വടകരയിൽ ഫെബ്രുവരി 18 ന് ഐ എൻ എൽ മതേതര സായാഹ്‍നം സംഘടിപ്പിക്കും

വടകരയിൽ ഐ എൻ എൽ ഫെബ്രുവരി 18 ന് പ്രതിഷേധ റാലിയും മതേതര സായാഹ്നവും...

Read More >>
കൂടുതൽ മികവോടെ; പാർകോയിൽ എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30% വരെ ഡിസ്‌കൗണ്ട്

Feb 15, 2025 01:36 PM

കൂടുതൽ മികവോടെ; പാർകോയിൽ എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30% വരെ ഡിസ്‌കൗണ്ട്

റേഡിയോളജി വിഭാ​ഗത്തിൽ എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ...

Read More >>
നിർമാണം പൂർത്തിയായി; നവീകരിച്ച ജൂബിലി കുളം നാടിന് സമർപ്പിച്ചു

Feb 15, 2025 12:42 PM

നിർമാണം പൂർത്തിയായി; നവീകരിച്ച ജൂബിലി കുളം നാടിന് സമർപ്പിച്ചു

വടകര നഗരസഭ 63 ലക്ഷം രൂപ ചെലവിട്ട് നവീകരിച്ച ജൂബിലി കുളം മന്ത്രി എം ബി രാജേഷ് നാടിന്...

Read More >>
'ജുവല്‍സ് 25'; ജി.വി.എച്ച്.എസ്.എസ് മടപ്പള്ളിയില്‍ 'മാതൃസംഗമം'

Feb 15, 2025 10:47 AM

'ജുവല്‍സ് 25'; ജി.വി.എച്ച്.എസ്.എസ് മടപ്പള്ളിയില്‍ 'മാതൃസംഗമം'

ഗവ വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂളില്‍‍ 'ജുവല്‍സ് 25' എന്ന പേരില്‍ സ്കൂൾ അങ്കണത്തിൽ വിവിധ പരിപാടികളോടെ 105-ാം വാര്‍ഷികഘോഷം...

Read More >>
Top Stories

News Roundup