#kkrama|സ്ത്രീവിരുദ്ധ പരാമര്‍ശം; അംഗീകരിക്കാനാകില്ല, ഹരിഹരനെ ന്യായീകരിക്കുകയുമില്ലെന്ന് കെ.കെ.രമ

#kkrama|സ്ത്രീവിരുദ്ധ പരാമര്‍ശം; അംഗീകരിക്കാനാകില്ല, ഹരിഹരനെ ന്യായീകരിക്കുകയുമില്ലെന്ന് കെ.കെ.രമ
May 12, 2024 11:32 AM | By Meghababu

വടകര :(truevisionnews.com) വടകരയിലെ വിവാദ അശ്ലീലവീഡിയോ വിഷയത്തില്‍ കെ.കെ. ശൈലജ, മഞ്ജു വാര്യര്‍ എന്നിവരുടെ പേരെടുത്തുപറഞ്ഞ് നടത്തിയ ആര്‍.എം.പി. കേന്ദ്രകമ്മിറ്റി അംഗം കെ.എസ്. ഹരിഹരന്റെ സ്ത്രീവിരുദ്ധപരാമര്‍ശത്തെ തള്ളി കെ.കെ. രമ എം.എല്‍.എ.

യു.ഡി.എഫ്.- ആര്‍.എം.പി.ഐ. ജനകീയ കാമ്പയിന്‍ ഉദ്ഘാടനച്ചടങ്ങിലെ വിവാദപരാമര്‍ശത്തെ പൂര്‍ണ്ണമായും തള്ളുന്നുവെന്ന് ആര്‍എംപി നേതാവായ രമ പറഞ്ഞു.

പ്രസംഗമധ്യേ ഹരിഹരന്റെ ഭാഗത്തുനിന്നുണ്ടായ പരാമര്‍ശം ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണെന്നും അവര്‍ വ്യക്തമാക്കി. ഇത്തരത്തിലുള്ള സ്ത്രീവിരുദ്ധമായ പരാമര്‍ശങ്ങള്‍ ഒരാളുടേയും ഭാഗത്തുനിന്ന് ഉണ്ടാവരുത്.

ആ നിലപാട് തന്നെയാണ് എക്കാലത്തുമുള്ളത്, ഈ വിഷയത്തിലും ഇപ്പോഴും ആ നിലപാടില്‍ തന്നെ ഉറച്ചുനില്‍ക്കുന്നു. ഒരു കാരണവശാലം അംഗീകരിക്കുകയില്ല, ന്യായീകരിക്കുകയില്ല.

അതിനെ തള്ളിപ്പറയുന്നു. ഹരിഹരന്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ അതിനെ തള്ളിപ്പറയാന്‍ തയ്യാറായി എന്നതും നിര്‍വ്യാജം ഖേദംപ്രകടിപ്പിച്ചതും പോസിറ്റീവായ കാര്യമാണ്', കെ.കെ. രമ അഭിപ്രായപ്പെട്ടു.

ഹരിഹരന്റെ പരാര്‍ശം തീര്‍ത്തും സ്ത്രീവിരുദ്ധമാണെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. ഇതിനെതിരേ സാമൂഹികമാധ്യമങ്ങളില്‍ ഉള്‍പ്പെടെ കടുത്ത പ്രതിഷേധം ഉയര്‍ന്നതോടെ ഹരിഹരന്‍ ഫെയ്‌സ്ബുക്കില്‍ പിന്നീട് ഖേദം പ്രകടിപ്പിച്ചു.

വടകരയില്‍ നടത്തിയ പ്രസംഗത്തില്‍ അനുചിതമായ ഒരു പരാമര്‍ശം കടന്നുവന്നതില്‍ നിര്‍വ്യാജം ഖേദിക്കുന്നുവെന്നാണ് ഹരിഹരന്റെ കുറിപ്പ്.

#Misogynistic #remarks; #K.K.Rama #said #Hariharan #accepted #justified

Next TV

Related Stories
വേറിട്ട മുഖം; മണിയൂരിലെ ആതുരാലയങ്ങളിൽ വായനാനുഭവം പകരാൻ തുഞ്ചന്‍ സ്മാരക ലൈബ്രറി

Jul 9, 2025 12:17 PM

വേറിട്ട മുഖം; മണിയൂരിലെ ആതുരാലയങ്ങളിൽ വായനാനുഭവം പകരാൻ തുഞ്ചന്‍ സ്മാരക ലൈബ്രറി

മണിയൂരിലെ ആതുരാലയങ്ങളിൽ വായനാനുഭവം പകരാൻ തുഞ്ചന്‍ സ്മാരക ലൈബ്രറി...

Read More >>
അഴിയൂര്‍കൂട്ടം സൗഹൃദ കൂട്ടായ്മയുടെ ലോഗോ പ്രകാശനം ചെയ്തു

Jul 9, 2025 11:32 AM

അഴിയൂര്‍കൂട്ടം സൗഹൃദ കൂട്ടായ്മയുടെ ലോഗോ പ്രകാശനം ചെയ്തു

അഴിയൂര്‍കൂട്ടം സൗഹൃദ കൂട്ടായ്മയുടെ ലോഗോ പ്രകാശനം...

Read More >>
രോഗികള്‍ക്ക് ആശ്വാസം; വടകര ഗവ. ജില്ലാ ആശുപത്രിയിൽ ഡയാലിസിസ് സെന്റർ ഉള്‍പ്പെടെയുള്ള ചികിത്സാ സൗകര്യങ്ങൾ സജ്ജം

Jul 9, 2025 11:15 AM

രോഗികള്‍ക്ക് ആശ്വാസം; വടകര ഗവ. ജില്ലാ ആശുപത്രിയിൽ ഡയാലിസിസ് സെന്റർ ഉള്‍പ്പെടെയുള്ള ചികിത്സാ സൗകര്യങ്ങൾ സജ്ജം

വടകര ഗവ. ജില്ലാ ആശുപത്രിയിൽ ഡയാലിസിസ് സെന്റർ ഉള്‍പ്പെടെയുള്ള ചികിത്സാ...

Read More >>
ലഹരിയോട് നോ പറയാം; ലഹരിക്കെതിരെ കൈമുദ്ര പതിപ്പിച്ച് തോടന്നൂർ യുപി സ്കൂൾ ജെ ആർ സി യൂണിറ്റ്

Jul 9, 2025 10:57 AM

ലഹരിയോട് നോ പറയാം; ലഹരിക്കെതിരെ കൈമുദ്ര പതിപ്പിച്ച് തോടന്നൂർ യുപി സ്കൂൾ ജെ ആർ സി യൂണിറ്റ്

ലഹരിക്കെതിരെ കൈമുദ്ര പതിപ്പിച്ച് തോടന്നൂർ യുപി സ്കൂൾ ജെ ആർ സി യൂണിറ്റ്...

Read More >>
മികച്ച നേട്ടം; ഉന്നത വിജയികളെ അനുമോദിച്ച് ഗ്രാമശ്രീ അയൽപക്ക സൗഹൃദ വേദി

Jul 8, 2025 04:30 PM

മികച്ച നേട്ടം; ഉന്നത വിജയികളെ അനുമോദിച്ച് ഗ്രാമശ്രീ അയൽപക്ക സൗഹൃദ വേദി

ഉന്നത വിജയികളെ അനുമോദിച്ച് ഗ്രാമശ്രി അയൽപക്ക സൗഹൃദ...

Read More >>
Top Stories

News Roundup

//Truevisionall