#KSHariharan | സ്ത്രീവിരുദ്ധ പരാമർശം: കെഎസ് ഹരിഹരനെതിരെ കേസെടുത്ത് വടകര പൊലീസ്

 #KSHariharan | സ്ത്രീവിരുദ്ധ പരാമർശം: കെഎസ് ഹരിഹരനെതിരെ കേസെടുത്ത് വടകര പൊലീസ്
May 13, 2024 10:55 AM | By Aparna NV

വടകര : (vatakara.truevisionnews.com) സ്ത്രീവിരുദ്ധ പരാമർശത്തിൽ ആർഎംപി നേതാവ് കെഎസ് ഹരിഹരനെതിരെ കേസെടുത്ത് വടകര പൊലീസ്. സ്ത്രീത്വത്തെ അപമാനിക്കൽ, കലാപം ഉണ്ടാക്കാൻ ശ്രമിച്ചു തുടങ്ങിയ വകുപ്പുകൾ പ്രകാരം ആണ് കേസ് എടുത്തിരിക്കുന്നത്.

വിവിധ സംഘടനകൾ വടകര പൊലീസിനും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നൽകിയിരുന്നു. ഇവയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. കേസിനെ നിയമപരമായി നേരിടുമെന്നാണ് ഹരിഹരന്റെ പ്രതികരണം.

ഹരിഹരന്റെ വീടിന് നേർക്ക് വൈകിട്ട് 8.15 ഓടെ ആക്രമണം നടന്നിരുന്നു. സ്കൂട്ടറിലെത്തിയ സംഘം വീടിന് നേർക്ക് സ്ഫോടക വസ്തു എറിഞ്ഞു. ചുറ്റുമതിലിൽ തട്ടിപ്പൊട്ടിയതിനാൽ അപകടം ഒഴിവായി. വീടിന് നേർക്ക് ആക്രമണം നടത്തിയതിന് പിന്നിൽ സിപിഎം ആണന്നാണ് ഹരിഹരന്റെ ആരോപണം.

മാപ്പ് പറഞ്ഞാൽ തീരില്ലെന്ന പി മോഹനന്റെ പ്രസ്താവനയുടെ തുടർച്ചയാണ് ആക്രമണെമെന്നും സിപിഎം അല്ലാതെ ഇത് വേറെ ആരും ചെയ്യുമെന്ന് കരുതുന്നില്ലെന്നും ഹരിഹരൻ പറഞ്ഞു. ഉച്ചക്ക് അപരിചിതമായ ഒരു കാർ വീടിന്റെ പരിസരത്ത് വന്നിരുന്നു.

വടകര രജിസ്ട്രേഷനുള്ള ചുവന്ന കാറായിരുന്നു ഇതെന്നും ഈ നമ്പർ സഹിതം പോലീസിൽ വിവരമറിയിച്ചിരുന്നു എന്നും ഹരിഹരൻ പറഞ്ഞു. ചിലർ വീടിന്റെ മുന്നിൽ വന്നുനിന്ന് അസഭ്യവർഷവും നടത്തിയിരുന്നുവെന്നും ഹരിഹരൻ വ്യക്തമാക്കി.

#Vatakara #police #registered #case #against #KSHariharan

Next TV

Related Stories
  ഒൻപതു വയസുകാരിയെ വാഹനമിടിച്ച് നിർത്താതെ പോയ കേസ്; പ്രതി ഷെജിലിനെ വടകര പോലീസ് കസ്റ്റഡിയിൽ വാങ്ങി

Feb 10, 2025 02:38 PM

ഒൻപതു വയസുകാരിയെ വാഹനമിടിച്ച് നിർത്താതെ പോയ കേസ്; പ്രതി ഷെജിലിനെ വടകര പോലീസ് കസ്റ്റഡിയിൽ വാങ്ങി

വിദേശത്തായിരുന്ന പ്രതിയെ ഇന്ന് രാവിലെ വടകര പോലീസ് കോയമ്പത്തൂർ വിമാനത്താവളത്തിൽ എത്തിയാണ്...

Read More >>
കൂടുതൽ മികവോടെ; പാർകോയിൽ എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30% വരെ ഡിസ്‌കൗണ്ട്

Feb 10, 2025 12:43 PM

കൂടുതൽ മികവോടെ; പാർകോയിൽ എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30% വരെ ഡിസ്‌കൗണ്ട്

റേഡിയോളജി വിഭാ​ഗത്തിൽ എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ...

Read More >>
അവർ പറക്കുന്നു; ഹരിയാലി ഹരിതകർമ്മസേന മലേഷ്യയിലേക്ക്

Feb 10, 2025 10:18 AM

അവർ പറക്കുന്നു; ഹരിയാലി ഹരിതകർമ്മസേന മലേഷ്യയിലേക്ക്

നഗരസഭയിലെ ഹരിയാലി ഹരിതകർമ്മസേനാഗങ്ങളിൽ 68 പേർ അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന മലേഷ്യ സന്ദർശനത്തിന്...

Read More >>
 വടകര ഗവ. സംസ്കൃതം ഹയർ സെക്കൻഡറി സ്കൂളിൽ ലൈബ്രറിയും സ്‌മാർട്ട് ക്ലാസ് റൂമും തുറന്നു

Feb 9, 2025 10:49 PM

വടകര ഗവ. സംസ്കൃതം ഹയർ സെക്കൻഡറി സ്കൂളിൽ ലൈബ്രറിയും സ്‌മാർട്ട് ക്ലാസ് റൂമും തുറന്നു

ലൈബ്രറിക്ക് ആവശ്യമായ ഷെൽഫുകൾ വടകര കോ ഓപ്പറേറ്റീവ് റൂറൽ ബാങ്ക്, നടക്കുതാഴ സർവീസ് സഹകരണ ബാങ്ക് എന്നീ സ്ഥാപനങ്ങൾ...

Read More >>
സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു

Feb 9, 2025 10:20 PM

സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു

കാഴ്ച പരിശോധന, തിമിര നിർണയം, ഡയബെറ്റിക് റെറ്റിനോപ്പാതി തുടങ്ങിയ രോഗനിർണയമാണ്...

Read More >>
Top Stories

News Roundup

Entertainment News