വടകര: (vatakara.truevisionnews.com) ഈ വര്‍ഷത്തെ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷക്കാലത്ത് കടലില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് തുറമുഖ വകുപ്പ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.


ബേപ്പൂര്‍ തുറമുഖത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പോര്‍ട്ട് കണ്‍ട്രോള്‍ റൂം ജൂണ്‍ ഒന്ന് മുതല്‍ ആഗസ്റ്റ് 31 വരെ പ്രവര്‍ത്തിക്കും. വി.എച്ച്.എഫ് ചാനല്‍ 16 ല്‍ 24 മണിക്കൂറും പോര്‍ട്ട് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാം.
ഫോണ്‍- 0495 2414039, 2414863, ഇമെയില്‍- [email protected]. കൂടാതെ പൊന്നാനി, കോഴിക്കോട്, വടകര എന്നീ തുറമുഖങ്ങളില്‍ പ്രവൃത്തി ദിവസം രാവിലെ 10 മണി മുതല്‍ വൈകീട്ട് അഞ്ച് മണിവരെ ടെലിഫോണില്‍ ബന്ധപ്പെടാമെന്ന് പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.
ബന്ധപ്പെടേണ്ട നമ്പറുകള്‍- പൊന്നാനി- 0494 2666058, കോഴിക്കോട്- 0495 2767709, വടകര- 0496 2952555.
#Rescue #operations #at #sea; #contact #the #port #department