വടകര : (vadakara.truevisionews.com)ഫെയ്സ്ബുക്കിലൂടെ സമൂഹത്തിൽ വിദ്വേഷവും സ്‌പർധയും ഉണ്ടാക്കുന്ന രീതിയിൽ പോസ്റ്റ് പ്രചരിപ്പിച്ചെന്ന കേസിൽ ആർഎംപി പ്രവർത്തകനായ ടോജോ മണക്കലാടനെ (42) പൊലീസ് അറസ്റ്റ് ചെയ്തു.
കോയമ്പത്തൂരിൽനിന്നും കോഴിക്കോട് റൂറൽ സൈബർ ക്രൈം പൊലീസാണ് ടോജോയെ അറസ്റ്റ് ചെയ്‌തത്. മേയ് നാലിന് ടി.പി.ചന്ദ്രശേഖരൻ അനുസ്മരണ ദിനത്തിലാണ് പോസ്റ്റ് പ്രചരിപ്പിച്ചത്.
കെ.കെ.രമ എംഎൽഎയുടെ വിഡിയോ എഡിറ്റ് ചെയ്ത് സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതിനു സിപിഎം വൈകിലശ്ശേരി ബ്രാഞ്ച് സെക്രട്ടറി ടി.വി.ശശീന്ദ്രനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷജനകമായ രീതിയിൽ പോസ്റ്റുകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ പൊലീസ് നടപടി ശക്തമാക്കി. ജില്ലയിൽ സമൂഹമാധ്യമ പട്രോളിങ് ടീം പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
#hateful #adversarial #social #media #post #RMP #worker #arrested