---
title: "#awareness|വലിച്ച് എറിയരുതേ; പ്ലാസ്റ്റിക് മാലിന്യത്തിനെതിരെ ബോധവൽക്കരണ യാത്രക്ക് വടകരയിൽ സ്വീകരണം"
english_title: "#Don't #throw  #away  #Welcome  #Vadakara   #awareness #journey #against #plastic #waste"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/206869/dont-throw-away-welcome-vadakara-awareness-journey-against-plastic-waste"
published_at: "2024-05-22T16:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664dcc354ae9e_awarness.jpg"
keywords: []
---

# #awareness|വലിച്ച് എറിയരുതേ; പ്ലാസ്റ്റിക് മാലിന്യത്തിനെതിരെ ബോധവൽക്കരണ യാത്രക്ക് വടകരയിൽ സ്വീകരണം

> **Lead Summary:**  വടകര : **(truevisionnews.com**)പ്ലാസ്റ്റിക് മാലിന്യം വലിച്ചെറിയുന്ന തിനെതിരെ ബോധവൽക്കരണ യാത്രക്ക് വടകരയിൽ സ്വീകരണം നൽകി. മാർച്ച് 16ന് കാസർഗോഡ് നിന്ന് ആരംഭിച് ജൂൺ 5ന് തിരുവനന്തപുരത്ത് സമാപിക്കുന്ന പ്ലാസ്റ്റിക് മാലിന്യം വലിച്ചെറിയുന്ന തിനെതിരെയുള്ള ആർ. പദ്മജൻറെ

## Article Content

 വടകര : **(truevisionnews.com**)പ്ലാസ്റ്റിക് മാലിന്യം വലിച്ചെറിയുന്ന തിനെതിരെ ബോധവൽക്കരണ യാത്രക്ക് വടകരയിൽ സ്വീകരണം നൽകി. മാർച്ച് 16ന് കാസർഗോഡ് നിന്ന് ആരംഭിച് ജൂൺ 5ന് തിരുവനന്തപുരത്ത് സമാപിക്കുന്ന പ്ലാസ്റ്റിക് മാലിന്യം വലിച്ചെറിയുന്ന തിനെതിരെയുള്ള ആർ. പദ്മജൻറെ

ബോധവൽക്കരണ യാത്രയ്ക്ക് വടകരയിൽ സ്വീകരണം നൽകി.

സുചിത്വ മിഷൻ, കൊട്ടിയം റോട്ടറി ക്ലബ്, പദ്മശ്രീ അലി മണിക്ക് ഫാൻ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രഫി യുടെയും നേതൃത്വത്തിലാണ് പദയാത്ര.

നഗരസഭയിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി. കെ. പ്രഭാകരൻ, വി.സജീവ് കുമാർ, നഗരസഭാ സെക്രട്ടറി എൻ.കെ. ഹരീഷ്, ഹെൽത്ത് സൂപ്പർവൈസർ രമേശൻ,മറ്റു ഹെൽത്ത് ഇൻസ്പെക്ടർമാരും സ്വീകരിച്ചു.

ഹരിയാലി ഹരിതകർമ്മസേന യുടെ വിവിധ സംരംഭങ്ങളായ ഗ്രീൻ ടെക്നോളജി സെൻറർ, ഗ്രീൻ ഷോപ്പ്, മുനിസിപ്പൽ പാർക്ക് തുടങ്ങിയവ സന്ദർശിച്ചു. ഹരിയാലി കോ-ഓർഡിനേറ്റർ മണലിൽ മോഹനൻ,

ജെ.എച്. ഐ.വിഗിഷ ഗോപാൽ,ഹരിയാലി സെക്രട്ടറി രഷിതാ പവിത്രൻ, പ്രസിഡണ്ട് വിനീത,അനില പി. കെ,ഹരിതകർമ്മ സേനാംഗങ്ങൾ തുടങ്ങിയവരുമായി പ്ലാസ്റ്റിക് മാലിന്യ പുനരുപയോഗ സാധ്യതകളെപ്പറ്റി സംവദിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/206869/dont-throw-away-welcome-vadakara-awareness-journey-against-plastic-waste)