വടകര :(vatakara.truevisionnews.com) ചരിത്ര ശേഷിപ്പിന് പുന:ർ ജന്മം. നഗര സൗന്ദര്യ വൽക്കരണത്തിന് മറ്റൊരു ചരിത്രം സുഷ്ടിക്കാൻ വടകര നഗരസഭയുടെ പുതിയ ചുടവ് വെപ്പ്. ചരിത്ര ശേഷിപ്പുകളിൽ ഒന്നായ ജൂബിലി കുളം പുതുമോടിയിൽ.
നവീകരണം അന്തിമ ഘട്ടത്തിലെത്തി. പ്രവൃത്തി പൂർത്തിയാവുന്നതോടെ നാടിന് വിവിധ തലങ്ങളിൽ പ്രയോജനമാവുന്ന പദ്ധതിയായി ഇത് മാറും. നഗരസഭ 63 ലക്ഷം രൂപ ചെലവഴിച്ചാണ് കുളം നവീകരിക്കുന്നത്.
കുളത്തിൻ്റ കാലപ്പഴക്കം ചെന്ന കൽപ്പടവുകൾ പൂർണമായി മാറ്റി ചെങ്കൽ പടവുകളാക്കുന്ന പ്രവൃത്തി പൂർത്തിയായി. ലാൻ്റ്സ്കേപ്പിങ്, പുൽത്തകിടികളും ഇൻ്റർലോക്കും വിളക്കു കാലുകളും ഇരിപ്പിടങ്ങളും സ്ഥാപിക്കുന്ന പ്രവൃത്തിയാണ് ഇനി ബാക്കിയുള്ളത്.
വിപുലമായ ഡ്രൈനേജ് സംവിധാനവും ഒരുക്കും. ബ്രിട്ടീഷ് ഭരണത്തിൻ്റ 25-ാം വാർഷികത്തിൻ്റ ഓർമ്മക്കായാണ് നഗരഹൃദയത്തിൽ ജൂബിലി കുളം നിർമ്മിച്ചത്. പത്തു മീറ്റര്‍ നീളവും ആറു മീറ്റര്‍ വീതിയും മൂന്നു മീറ്റര്‍ ആഴവുമുള്ള കുളം ഒരു കാലത്ത് നഗരത്തിൻ്റ പ്രധാന ജല സ്രോതസായിരുന്നു.
ജൂബിലി കുളത്തിന് 1,80,000 ലിറ്റര്‍ വെള്ളം സംഭരിക്കാനുള്ള ശേഷിയുണ്ട്. 30,000 ലിറ്റര്‍ ഉറവ വഴി റീചാര്‍ജ് ചെയ്യും. 1980 വരെ കുടിവെള്ളത്തിനായി ഉപയോഗപെടുത്തിയിരുന്നു. പിന്നീട് സംരക്ഷണമില്ലാതെ ജൂബിലി കുളം വർഷങ്ങളോളം മലിനമായി കിടന്നു.
കുളം സംരക്ഷിക്കാൻ നഗരസഭ തന്നെ പദ്ധതി തയ്യാറാക്കി രംഗത്തിറങ്ങുകയായിരുന്നു. ജൂബിലി കുളം പുതിയ രൂപത്തിൽ മാറുന്നതോടെ കുടിവെള്ള പദ്ധതികളൊരുക്കാനും നഗരസഭ ആലോചിക്കുന്നുണ്ട്.
കൽപടവുകളൊരുക്കിയതോടെ കുളത്തിലെ വെള്ളം തെളിനീരായിട്ടുണ്ട്. യുഎൽസിസിഎസാണ് കുളം പുതു മോടിയിൽ നവീകരിക്കുന്നത്.
#Reborn #Vadakara #Jubilee #Pond #one #the #historical #relics #Puthumodi