വടകര:(vatakara.truevisionnews.com)എസ് ഡി പി ഐ യുടെ പതിനാറാം സ്ഥാപക ദിനം വടകര മണ്ഡലത്തിൽ വിപുലമായി ആചരിച്ചു.
മണ്ഡലത്തിലെ മുപ്പത്തി നാല് ബ്രാഞ്ച് കമ്മിറ്റികളുടെ നേതൃത്വത്തിൽ പതാക ഉയർത്തിയും മധുരം വിതരണം ചെയ്തും സേവന പ്രവർത്തനങ്ങൾ നടത്തിയും ആണ് സ്ഥാപക ദിനം വിപുലമായി ആചരിച്ചത്.
അഴിയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഡ്സ് സ്കൂൾ കുട്ടികൾക്ക് ഭക്ഷണം വിതരണം ചെയ്തു. ഹൈ സ്കൂൾ, ബാബരി, കണ്ണൂക്കര, തുടങ്ങിയ ബ്രാഞ്ച് കമ്മിറ്റികളുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനം നടത്തി.
വൈകിലശേരി ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ ദിശാ ബോഡ് സ്ഥാപിച്ചു. ചോമ്പാൽ ഹാർബറിൽ മണ്ഡലം പ്രസിഡന്റ് ഷംസീർ ചോമ്പാല പതാക ഉയർത്തി സ്ഥാപക ദിന സന്ദേശം നൽകി.
ബഷീർ കെ കെ, സെജീർ വള്ളിക്കാട്, റൗഫ് ചോറോട്, ഗഫൂർ പുതുപ്പണം, സിദ്ധീഖ് പുത്തൂർ, ശറഫുദ്ധീൻ പി പി, സെമീർ കുഞ്ഞിപ്പള്ളി, ജലീൽ കാർത്തിക പ്പള്ളി, നവാസ് വരിക്കോളി, ആസിഫ് ചോറോട്, സഫീർ വൈകിലശേരി, സമദ് മാകൂൽ, ഷാജഹാൻ കെ വി പി, റഹീസ് എം കെ, ഉനൈസ് ഒഞ്ചിയം, സബാദ് അഴിയൂർ, യാസർ പൂഴിത്തല, റസീന വി കെ, നൈസ തുടങ്ങിയവർ വിവിധ സ്ഥലങ്ങളിൽ നേതൃത്വം നൽകി.
#SDPI #Foundation #Day #was #celebrated #extensively #Vadakara