#goldSmuggling | വസ്ത്രത്തിലൊളിപ്പിച്ച് സ്വര്‍ണ്ണക്കടത്ത്; വടകര സ്വദേശികളുൾപ്പെടെ ആറ് പേര്‍ പിടിയില്‍

 #goldSmuggling  | വസ്ത്രത്തിലൊളിപ്പിച്ച് സ്വര്‍ണ്ണക്കടത്ത്; വടകര സ്വദേശികളുൾപ്പെടെ ആറ് പേര്‍ പിടിയില്‍
May 22, 2024 04:13 PM | By Aparna NV

വടകര :(vatakara.truevisionnews.com) കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട.യാത്രക്കാരില്‍ നിന്നും 4.82 കിലോ ഗ്രാം സ്വര്‍ണ്ണം ആണ് പിടികൂടിയിരിക്കുന്നത്. സ്വര്‍ണ്ണക്കടത്ത് നടത്തിയ നാല് സ്ത്രീകളടക്കം ആറ് പേരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു.

എയര്‍ കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് 3.48 കോടി രൂപ വിലവരുന്ന സ്വര്‍ണ്ണം കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും പിടികൂടിയത്. ജിദ്ദയില്‍ നിന്നെത്തിയ മലപ്പുറം കൂരാട് സ്വദേശിയും  ചോമ്പാല സ്വദേശിയുമാണ് ആദ്യം പിടിയിലായത്.

ശരീരത്തില്‍ ഒളിപ്പിച്ച നിലയില്‍ 1.19 കിലോ ഗ്രാം സ്വര്‍ണ്ണം ഇവരില്‍ നിന്നും കണ്ടെടുത്തു. അബുദാബിയില്‍ നിന്നെത്തിയ കുറ്റ്യാടി വേളം സ്വദേശിയായ യുവതിയില്‍ നിന്ന് കണ്ടെടുത്തത് 1.31 കിലോ ഗ്രാം സ്വര്‍ണ്ണമാണ്.

അടിവസ്ത്രത്തില്‍ ഒളിപ്പിച്ചാണ് ഇവര്‍ സ്വര്‍ണ്ണം കൊണ്ടുവന്നത്. ഷാര്‍ജയില്‍ നിന്നെത്തിയ കോഴിക്കോട് സ്വദേശികളായ മൂന്ന് യുവതികളും പിന്നാലെ പിടിയിലായി. വസ്ത്രത്തിലും ഷൂവിലും ഒളിപ്പിച്ചാണ് ഇവര്‍ സ്വര്‍ണ്ണം കടത്തിയത്.

സ്വര്‍ണ്ണക്കടത്ത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി ഇവരെ കസ്റ്റംസ് ചോദ്യം ചെയ്തു വരികയാണ്.

കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ യാത്രക്കാരില്‍ നിന്നും പൊലീസ് സ്വര്‍ണ്ണം പിടികൂടുന്ന കേസുകള്‍ കൂടിയതിനു പിന്നാലെയാണ് കസ്റ്റംസ് നടപടികള്‍ ഊര്‍ജ്ജിതമാക്കിയത്.

#Smuggling #gold #disguise #Six #people #including #natives #Vadakara #were #arrested

Next TV

Related Stories
#RevolutionaryYouth | ടി.പി കേസ് പ്രതികൾ സത്യം വിളിച്ചു പറഞ്ഞാൽ ഉരുളുന്ന തലയെ ജനവിധി കൊണ്ടൊന്നും പഠിപ്പിക്കാനും, തിരുത്തിക്കാനും കഴിയില്ല -റവല്യൂഷണറി യൂത്ത്

Jun 22, 2024 09:55 PM

#RevolutionaryYouth | ടി.പി കേസ് പ്രതികൾ സത്യം വിളിച്ചു പറഞ്ഞാൽ ഉരുളുന്ന തലയെ ജനവിധി കൊണ്ടൊന്നും പഠിപ്പിക്കാനും, തിരുത്തിക്കാനും കഴിയില്ല -റവല്യൂഷണറി യൂത്ത്

ടി.പി കേസ് പ്രതികളുടെ ഔദാര്യത്തിലാണ് പിണറായി ഭരണം നടത്തുന്നതെന്ന് വ്യക്തമാക്കുന്നതാണ് ഈ തീരുമാനം. ടി.പി കേസ് പ്രതികൾ സത്യം വിളിച്ചു പറഞ്ഞാൽ...

Read More >>
#pbalanmaster | പി. ബാലൻ മാസ്റ്റർ അനുസ്മരണം നടത്തി

Jun 22, 2024 08:09 PM

#pbalanmaster | പി. ബാലൻ മാസ്റ്റർ അനുസ്മരണം നടത്തി

പ്രശ്സ്ത ചരിത്ര ഗ്രന്ഥ രചയിതാവ് ശ്രി. പി.ഹരീന്ദ്ര നാഥ് ഉദ്ഘാടനം ചെയ്തു. ആർ.ജെ. ഡി. വടകര മണ്ഡലം പ്രസിഡണ്ട് അഡ്വ. സി. വിനോദൻ അദ്ധ്യക്ഷത...

Read More >>
#parco | സൗജന്യ മെഡിക്കൽ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

Jun 22, 2024 03:35 PM

#parco | സൗജന്യ മെഡിക്കൽ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

നൂറ്റി അൻപതു പേർ പരിശോധന നടത്തി. മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ്‌ അബ്ദുൽ സലാം ക്യാമ്പ് ഉദ്ഘാടനം...

Read More >>
#safiparambil | വൈബ് വിജയാരവം  30ന് ;  വടകര ടൗണ്‍ഹാളില്‍ - നിയുക്ത എം.പി ഷാഫി പറമ്പിൽ ഉദ്ഘാടനം ചെയ്യും

Jun 22, 2024 02:38 PM

#safiparambil | വൈബ് വിജയാരവം 30ന് ; വടകര ടൗണ്‍ഹാളില്‍ - നിയുക്ത എം.പി ഷാഫി പറമ്പിൽ ഉദ്ഘാടനം ചെയ്യും

വൈബ് അക്കാദമിക് കൗണ്‍സില്‍ ചെയര്‍മാന്‍ കെ.ടി മോഹന്‍ദാസ് അധ്യക്ഷനാകും. ജനപ്രതിനിധികൾ, ജില്ലയിലെ വിവിധ വിദ്യാഭ്യാസ ഓഫീസർമാർ പരിപാടിയിൽ...

Read More >>
#KKRama | ലഹരി ഉപയോഗത്തിനും ഉപഭോഗത്തിനുമെതിരെ ജനകീയ പ്രതിരോധം ശക്തമാക്കും-കെ.കെ രമ എം.എല്‍.എ

Jun 22, 2024 02:28 PM

#KKRama | ലഹരി ഉപയോഗത്തിനും ഉപഭോഗത്തിനുമെതിരെ ജനകീയ പ്രതിരോധം ശക്തമാക്കും-കെ.കെ രമ എം.എല്‍.എ

നാട്ടിലാകെ ലഹരി മാഫിയ സംഘം ശക്തിപ്പെടുന്ന സാഹചര്യത്തില്‍ വലിയ ദുരന്തങ്ങളാണ് ഇടയ്ക്കിടെ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. നിരവധി ചെറുപ്പക്കാരുടെ...

Read More >>
#suicideattempt | പയ്യന്നൂർ പോലീസ് സ്റ്റേഷനിൽ വടകര സ്വദേശിയായ പോലീസുകാരൻ ആത്മഹത്യക്ക് ശ്രമിച്ചു

Jun 22, 2024 02:01 PM

#suicideattempt | പയ്യന്നൂർ പോലീസ് സ്റ്റേഷനിൽ വടകര സ്വദേശിയായ പോലീസുകാരൻ ആത്മഹത്യക്ക് ശ്രമിച്ചു

ഒരുവർഷം മുൻപ്‌ പയ്യന്നൂർ പോലീസ് കൺട്രോൾ റൂമിലേക്ക് നിയമിതനായ ഇദ്ദേഹം ഇപ്പോൾ പയ്യന്നൂർ പോലീസ് സ്റ്റേഷനിലാണ്...

Read More >>
Top Stories