Featured

#Notice |അപകടകരമായ കാർയാത്ര: വാഹനമോടിച്ച ആയഞ്ചേരി സ്വദേശിക്ക് നോട്ടീസ്

News |
May 25, 2024 02:35 PM

  വടകര :(vatakra.truevisionnews.com) കല്ലാച്ചി-വളയം റോഡിലൂടെ യുവാക്കൾ അപകടകരമായ രീതിയിൽ കാർ ഓടിച്ച സംഭവത്തിൽ മോട്ടോർവാഹനവകുപ്പ് നിയമ നടപടിയെടുത്തു. ആദ്യഘട്ടമെന്ന നിലയിൽ വാഹനമോടിച്ച ആയഞ്ചേരി സ്വദേശി മുഹമ്മദ് മാസിന്റെ (19) വീട്ടിലെത്തി മോട്ടോർവാഹനവകുപ്പ് നോട്ടീസ് നൽകി.

മൂന്നുദിവസത്തിനകം കോഴിക്കോട് ചേവായൂരിലെ എൻഫോഴ്സ്‌മെന്റ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസിൽ ഹാജരാകാനാണ് നിർദേശം.

മാസിന്റെ പിതാവ് അനീഫയുടെ ഉടമസ്ഥതയിലുള്ളതാണ് വാഹനം. വ്യാഴാഴ്ച വൈകീട്ടാണ് കേസിനാസ്പദമായ സംഭവം. ആയഞ്ചേരിയിൽനിന്ന് വിവാഹസംഘത്തിനൊപ്പം വരുകയായിരുന്ന കാറിൽ പിന്നിലെ ഇരുവശങ്ങളിലെയും ഡോറിനു മുകളിൽ യുവാക്കൾ ഇരുന്ന് അപകടകരമായ രീതിയിൽ യാത്രചെയ്യുകയായിരുന്നു.

ചാറ്റൽമഴയിൽ എതിർദിശയിൽനിന്ന് ഒട്ടേറെ വാഹനങ്ങൾ വന്നപ്പോൾ പലപ്പോഴും തലനാരിഴയ്ക്കാണ് അപകടം ഒഴിവായത്. വീഡിയോ ശ്രദ്ധയിൽപ്പെട്ടതോടെയാണ് മോട്ടോർവാഹനവകുപ്പ് നടപടിയുമായി രംഗത്തുവന്നത്.

സംഭവമറിഞ്ഞ് വളയം പോലീസും യുവാക്കളെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയിരുന്നു.

#Dangerous #driving #Notice #Ayancheri #native #drove #vehicle

Next TV

Top Stories