വടകര :(vatakara.truevisionnews.com) ജോലി കഴിഞ്ഞ് പോവുന്ന ജീവനക്കാരൻ്റെ മൊബൈൽ ഫോൺ തട്ടിപ്പറിച്ച് മോഷ്ടാവ് ഓടിരക്ഷപ്പെട്ടു. തിങ്കളാഴ്ച്ച വൈകീട്ട് ഏഴ് മണിയോടെ മാഹി അതിർത്തി റോഡിൽ വെച്ചാണ് സംഭവം.


മാഹി പുത്തലത്തെ സൈൻ പ്രിൻ്റേർസിൽ ജോലി ചെയ്യുന്ന അഴിയൂർ കോറോത്ത് റോഡിലെ റുബിൻ്റെ പന്ത്രണ്ടായിരത്തി അഞ്ഞൂറ് രൂപ വില വരുന്ന ഓപ്പോ കമ്പനിയുടെ മൊബൈൽ ഫോണാണ് അജ്ഞാതൻ തട്ടിപ്പറിച്ചത്.
ഫോണുമായി ഇയാൾ റെയിൽവേ സ്റ്റേഷൻ റോഡിലേക്ക് ഓടി മറയുകയായിരുന്നു. മാഹി പോലീസിൽ പരാതി നല്കിയിട്ടുണ്ട്.
#thief #stole #mobile #phone #native #Azhiyur #escaped